ലണ്ടൻ: അദ്ദേഹത്തെപ്പറ്റി ഇപ്പോൾകേൾക്കുന്നതൊക്കെ ഇല്ലാത്ത കാര്യങ്ങൾ. എനിക്കയാളെ നന്നായി അറിയാം. ലൈംഗികപീഡനാരോപണം നേരിടുന്ന പ്രശസ്ത ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ കാമുകി നരെയ്ദ ഗല്ലാർഡോയുടെ വെളിപ്പെടുത്തലാണിത്.
ആവശ്യമെങ്കിൽ താരത്തിനനുകൂലമായി സാക്ഷി പറയാൻ തയ്യാറാണെന്നും നരെയ്ദ പറയുന്നു.റൊണാൾഡോയുമായി എട്ടുമാസത്തോളം നീണ്ട പ്രണയാനുഭവത്തിന്റെ വെളിച്ചത്തിലാണ് വെളിപ്പെടുത്തലെന്നാണ് നരെയ്ദയുടെ അവകാശവാദം.
എല്ലാവരോടും സൗമ്യനായാണ് പെരുമാറുന്നത്. കിടപ്പറയിൽപ്പോലും അമിതാവേശം കാണിക്കുന്ന ആളല്ല. ഒരോകാര്യവും ചെയ്യേണ്ടതെങ്ങനെയാണെന്ന് നന്നായി അറിയാം. അതനുസരിച്ചുമാത്രമേ ചെയ്യൂ. ഒരാളെ കീഴ്പ്പെടുത്തുന്ന കാര്യം അദ്ദേഹത്തിന് ആലോചിക്കാനേ കഴിയില്ല- മുൻ കാമുകനെക്കുറിച്ച് നരെയ്ദ പറയുന്നു.
അറിയപ്പെടുന്ന സ്പാനിഷ് മോഡലാണ് നരെയ്ദ. ഒരു ക്ളബിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ഇൗ ബന്ധം എട്ടുമാസത്തോളം നീണ്ടുനിന്നു. പിന്നീട് ബന്ധം അവസാനിപ്പിച്ചു. ഇതിനുള്ള കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ അത്ര പ്രശസ്തയായിരുന്നില്ലെങ്കിലും ക്രിസ്റ്റ്യാനയോടുള്ള ബന്ധം പുറത്തായതോടെ ലോക പ്രശസ്തയായി. അർദ്ധനഗ്ന ചിത്രങ്ങൾ പോസ്റ്റുചെയ്യുന്നത് പതിവായതോടെ സോഷ്യൽ മീഡിയയിലും ആരാധകർ ഏറി.
അമേരിക്കൻ സുന്ദരിയാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.
ലാസ്വെഗാസിലെ ഹോട്ടൽറൂമിൽവച്ചായിരുന്നു പീഡനം എന്നും സുന്ദരിവെളിപ്പെടുത്തി. എന്നാൽ പീഡിപ്പിച്ചെന്നത് വെറും ആരോപണം മാത്രമാണെന്നും എല്ലാം യുവതിയുടെ സമ്മതത്തോടെയായിരുന്നു എന്നുമാണ് ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ പറയുന്നത്.
ഇൗ പീഡനാരോപണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മറ്റ് ആരോപണങ്ങളും ഉയർന്നത്്. പാർട്ടിക്കിടയിൽ പരിചയപ്പെടുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് രണ്ടാമത്തെ യുവതി പറഞ്ഞത്.