beauty

ചെറിയ ഒരു കുപ്പി സുഗന്ധദ്രവ്യത്തിൽ 200ലധികം രാസഘടകങ്ങളുണ്ട്. അതുകൊണ്ട് നിർമ്മാതാക്കൾക്കു പോലും അതിൽ ഏതാണ് അലർജി ഉണ്ടാക്കുന്നതെന്ന് പറയാനാവുകയില്ല. പാച്ച് ടെസ്റ്റിങ് പോലെയുള്ള പരിശോധനകൾ കൊണ്ട് ഒരു പരിധിവരെ അലർജി ഉണ്ടാക്കുന്ന രാസവസ്തുവിനെ കണ്ടെത്താൻ സാധിക്കും.

സൗന്ദര്യ ഉപാധികൾ അധികമായി ഉപയോഗിക്കുന്നവരിൽ അരില ഇീൊലേശരമ എന്നൊരു അസുഖം കാണാറുണ്ട്. ഇത് അലർജി അല്ല .ഈ ലേപനങ്ങളിൽ അടങ്ങിയിരിക്കുന്ന എണ്ണകളോ, കൊഴുപ്പുകളോ ആകാം കാരണം. അത് ഉപയോഗിച്ച ചർമ്മഭാഗങ്ങളിൽ കുരുക്കളുണ്ടാക്കുന്നതായി കാണുന്നു.

ലാറൈൽ സൾഫേറ്റ്, ബൂടൈൽ സ്റ്റിറേറ്റ്, ലാറൈൽ ആവക്കൊഹോൾ, ഒലിക് ആസിഡ്, ലനോലിൽ, കൊക്കോ ബട്ടർ ഇവ അടങ്ങിയ സൗന്ദര്യവർദ്ധകങ്ങൾ ഈ അസുഖം ഉണ്ടാകാനിടയുണ്ട്.

ജലാംശം കൂടുതൽ അടങ്ങിയ ലേപനങ്ങൾ കുരുക്കൾ ഉണ്ടാക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ എണ്ണയുടെ അംശം ഇല്ല (ഛശഹ ളൃലല) എന്ന പരസ്യവുമായി വരുന്ന ലേപനങ്ങളിലും ചിലപ്പോൾ ജൈവ എണ്ണ കലർന്നേക്കാം. അതും കുരുക്കൾ ഉണ്ടാക്കും. മുഖക്കുരു കൂടുതലായി വരുന്നവരിൽ ലനോലിനോ അതുപോലെയുള്ള കൊഴുപ്പുകൂടിയ സോപ്പുകൾ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.

ശരീരത്തിലെ ജലാംശം നിലനിർത്തുമെന്ന് അവകാശ വാദങ്ങളുമായി എത്തുന്ന സോപ്പുകൾ, ലേപനങ്ങൾ എന്നിവ എണ്ണമയമുള്ള ചർമ്മമുള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്.
എങ്കിലും ചർമ്മത്തിന് ഏറ്റവും നല്ല ഉത്പന്നം ഏതെന്നും നമുക്ക് ഒരിക്കലും പറയാൻ സാധിക്കുകയില്ല. വരണ്ട ചർമ്മമുള്ളവർക്ക് യോജിക്കുന്നവ, എണ്ണമയമുള്ള ത്വക്കിന് ചേരുകയില്ല. സാധാരണ തൊലിക്ക് ഉപയുക്തമായത്, തിരഞ്ഞെടുത്ത് അലർജി ഉണ്ടോ എന്ന് പരിശോധിച്ചശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം.

ഡോ. ശ്രീരേഖാ പണിക്കർ
കൺസൾട്ടന്റ്
ഡെർമറ്റോളജി
എസ്.യു.ടി പട്ടം,
തിരുവനന്തപുരം
ഫോൺ: 0471 4077777