alexander-jacob

കണ്ണൂർ ജില്ലയിൽ പൊലീസ് സൂപ്രണ്ടായി സേവനം അനുഷ്ഠിക്കവേ തനിക്കുണ്ടായ അനുഭവം സഫാരി ചാനലിലെ ഒരു പരിപാടിയിൽ ഡോ. അലക്സാണ്ടർ ജേക്കബ് തുറന്ന് പറയുന്നു. കടപ്പുറത്ത് കലാപത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകാൻ ഇന്റലിജൻസ് പരാജയപ്പെട്ടിടത്ത് തനിക്ക് കിട്ടിയ ഒരു നേതാവിന്റെ ടെലഫോൺ കോളിനെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. കടപ്പുറത്ത് എത്തിയ പൊലീസ് സംഘത്തിന് കാണാൻ കഴിഞ്ഞത് ഇരു മത വിഭാഗങ്ങൾ തമ്മിൽ ഉരുത്തിരിഞ്ഞ സംഘർഷമാണ്. സമയോചിതമായി പൊലീസ് ഇടപെടുകയും മറ്റ് നിവൃത്തിയില്ലാതെ വെടിയുതിർക്കുകയും ചെയ്തു. ഒരു വെടിയുണ്ടയുടെ ബലത്തിൽ മറ്റൊരു മാറാട് കലാപം ഒഴിവാക്കാനായത് അദ്ദേഹം വിവരിക്കുന്നു.