മുംബയ്: ബോളിവുഡ് താരവും മുൻ ബിഗ്ബോസ് മത്സരാർത്ഥിയുമായ അജാസ് ഖാൻ അറസ്റ്റിൽ.
നിരോധിച്ച ലഹരി മരുന്ന് ഉപയോഗിച്ചതിന് മുംബയ് പൊലീസാണ് അജാസ് ഖാനെ അറസ്റ്റ് ചെയ്തത്. ബേലാപ്പൂരിലെ ഒരു ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്ത ഇയാളിൽ നിന്നും നിരോധിക്കപ്പെട്ട എട്ടോളം എക്സ്റ്റസി ടാബ്‌ലെറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം അജാസ് ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ബ്യൂട്ടീഷ്യന് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ അജാസ് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു.