mohanlal

പ്രമുഖ പരസ്യചിത്ര സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ സംവിധാനം 'ഒടിയൻ' എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ സിനിമയുടെ ജോലികൾ നടന്നുവരികയാണ്. അതിനിടെയാണ് സൂപ്പർ സംവിധായകൻ സിദ്ധിഖിന്റെ ബിഗ് ബ്രദർ എന്ന സിനിമയിൽ അഭിനയിക്കുന്ന കാര്യം മോഹൻലാൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഒരു നവാഗത സംവിധായകന്റെ സിനിമയിൽ കൂടി മോഹൻലാൽ അഭിനയിക്കുന്നു.

'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്ന പേരിൽ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിബി ജോജുവാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. നായികയേയും മറ്റ് താരങ്ങളേയും തീരുമാനിച്ചിട്ടില്ല.

ലേഡീസ് ആന്റ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ഒരു ഔട്ട് ലൈൻ ചിത്രമാണ് പോസ്റ്ററിലുള്ളത്. വൈശാഖ സിനിമ,എസ്‌ ആൻഡ് എം,​എൻ‍.വൈ.സി, എസ് ടാക്കീസ്‌ എന്നിവ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.