കൊച്ചി : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മോഡലും ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ ട്രാൻസ്ഫർ ചെയ്തു. കൊച്ചിബോട്ട് ജെട്ടി ശാഖയിൽ ടെലിഫോൺ മെക്കാനിക്കായി ജോലിനോക്കിവരികയായിരുന്ന രഹ്നയെ രവിപുരത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്തു എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. അയ്യപ്പന്റെ അനുഗ്രഹത്താൽ വീടിന് അടുത്തേക്ക് മാറ്റം കിട്ടിയതായി രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിരുന്നു. എന്നാൽ രാമപുരത്തേയ്ക്കല്ല കൊച്ചിയിലെ പാലാരിവട്ടം ബി.എസ്.എൻ.എൽ എക്സ്‌ചേഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. ഇന്ന് തന്നെ ഇവിടെ എത്തി ചാർജ്ജ് ഏറ്റെടുക്കണമെന്നാണ് ഇവർക്ക് നൽകിയ നിർദ്ദേശം.