വഴിയാത്രക്കാരനായ ഒരാളോട് അവതാരകൻ സാധാരണ ക്കാരന്റെ വേഷത്തിൽ നിന്ന് ചോദിക്കു'ന്നു. 'ചേട്ടാ ഇന്ന് ജോലി ഒന്നും ഇല്ലേ? പണി ഒന്നും ഇല്ലെങ്കിൽ ദുരിതാശ്വാസ പിരിവിന് പോകാമോ? പിരിവിന് വന്നാൽ 2000 രൂപ തരാം'. പിരിവിന് വരാം എന്ന് സമ്മതിച്ച് ഓ മൈ ഗോഡ് ടീം പ്ലാൻ ചെയ്ത സ്ഥലത്ത് അയാൾ എത്തുന്നതാണ് കഥയാണ് ഏറ്റവും പുതിയ എപ്പിസോഡിൽ ചിത്രീകരിച്ചിരിക്കുന്നത്.
സ്ഥലത്ത് എത്തുന്ന ആൾ ഒ മൈ ഗോഡ് അവതാരകനൊപ്പം വീടുകളിൽ കയറി പിരിവ് നടത്തുന്നു. ആറ് വീട് കഴിഞ്ഞ് പിരിവ് കാരെ ഒരു വീട്ടുകാരൻ വീട്ടിനുള്ളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ആ വീട്ടിലെ ഗൃഹനാഥൻ സ്ഥലത്തെ എസ്.ഐ ആയിട്ടാണ് ഓ മൈ ഗോഡ് അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥൻ പിരിവുകാരനെ ചോദ്യം ചെയ്യുന്നതും തുടർന്നുണ്ടാകുന്ന രസാവഹമായ നിമിഷങ്ങളുമാണ് ഈ ആഴ്ചത്തെ എപ്പിസോഡിൽ.