huawei-mate-20

ഏറ്റവും വലിയ സ്‌മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹുവായ് തങ്ങളുടെ പുത്തൻ മോഡലായ മേറ്റ് 20 സീരീസ് ലണ്ടനിൽ അവതരിപ്പിച്ചു. മറ്റു മുൻ നിര മോഡൽ ഫോണുകളെ കവച്ചുവയ്ക്കുന്ന വിധത്തിലാണ് ഇത്തവണയും ഹുവായ് എത്തിയിരിക്കുന്നത്.

മേറ്റ് 20 പ്രോ, മേറ്റ് 20 എക്സ്,​ സ്പെഷ്യൽ എഡിഷനായ പോർഷെ ഡിസൈൻ മേറ്റ് 20ആർ.എസ്
എന്നിവയാണ് പുറത്തിറക്കിയത്. ഇതിനോടൊപ്പം ഹുവായിയുടെ സ്‌മാർട്ട് വാച്ച് GTയും കമ്പനി പുറത്തിറക്കി. ഹുവായ് തന്നെ വികസിപ്പിച്ചെടുത്ത കിരിൻ 980 (kirin 980 SoC)​ യാണ് മേറ്റ്20 സീരീസിന് കരുത്തേകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ 7എൻ,എം പ്രൊസസർ കൂടിയാണിത്. ഐഫോണിന്റെ തന്നെ എ12 പ്രൊസസറിനോളം കരുത്തുറ്റതാണിത്.


40+20+8 മെഗാപിക്സലിൽ വരുന്ന മൂന്ന് പിൻ കാമറകളുമാണ് പ്രധാന സവിശേഷത. ആൻഡ്രോയിഡ് 9.0 പൈ എന്ന പുതിയ പതിപ്പാണ് മേറ്റ്20 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ഹുവായിയുടെടെ 40w ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനവുമുണ്ട്. കൂടാതെ വാട്ടർ,​ഡസ്റ്റ് പ്രൂഫ് ഐ.പി 68 മോഡലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിൽ 3.5mm ജാക്ക് ഇല്ല എന്നതും ശ്രദ്ദേയമാണ്.


6 ജി.ബി റാമും 128 ജി.ബി ഇന്റേണൽ മെമ്മറിയും ഫോണിലുണ്ട. ഇത് മതിയാകാതെ വരുന്നവർക്കായി നാനോ എസ്.ഡി കാർഡും ഹുവായ് വികസിപ്പിച്ചിരിക്കുന്നു.
വയർലെസ് ചാർജ്ജിംഗ് സംവിധാനമുള്ള ഫോൺ ഒരു വയർലെസ് ചാർജ്ജർ കൂടിയാണ്. ചാർജ്ജിംഗ് പാഡ് ഫോണിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്നത് ഒരു ഹുവായിയുടെ ബ്രില്യൻസ് എന്ന് തന്നെ പറയാം. വയർലെസ് ചാർജ്ജിംഗ് സപ്പോർട്ട് ചെയ്യുന്ന ഏതൊരു ഡിവൈസും ഇതിലൂടെ ചാ‌ർജ്ജ് ചെയ്യാൻ കഴിയും.


പല നിറത്തിലുള്ള വേരിയന്റുകളുള്ള ഫോണിന് 90,​000രൂപയോളം വില വരും.

മേറ്റ്20 യിൽ വാട്ടർ ഡ്രോപ്പ് നോച്ച് ആണുള്ളത്. 22.5 W ഫാസ്റ്റ് ചാർജ്ജ് സംവിധാനത്തിലെത്തുന്ന ഫോണിന് 4000എം.എ.എച്ച് ബാറ്ററിയാണുള്ളത്. ഏകദേശം 68,​000രൂപയാണ് ഇന്ത്യയിൽ വിലയായി കണക്കാക്കപ്പെടുന്നത്.

7.1 ഇഞ്ച് ഡിസ്‌പ്ലേയാണ് മേറ്റ് 20X ന്. കൂട്ടത്തിലെ ഭീമൻ.ബാറ്ററിയുടെ കാര്യത്തിലും പിന്നിലല്ല ഇവൻ. 5000mah സംഭരണ ശേഷിയാണുള്ളത്. പെൻ ഇൻപുട്ട് സംവിധാനമുള്ള ഫേണിന് 6ജി.ബി 128ജി.ബി ശേഷിയുണ്ട്. 77000/- രൂപയോളം വരും ഇന്ത്യയിൽ.

മുൻനിര വാഹന നിർമ്മാതാക്കളായ പോർഷെയു‌‌ടെ ആഡംബര മോഡലാണ് മേറ്റ് 20RS.
ഡിസൈനിലും നിർമ്മാണതിലും ഏറെ പ്രത്യകൾ ഉണ്ടെങ്കിലും മേറ്റ്20 പ്രോയുമായി കാര്യമായ വ്യത്യാസം ഇതിനില്ല. 2095 പൗണ്ട് ആണ് ഇതിന്റെ വില.