വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവാവോസി 29 ന് നടത്തും. നാലാം സെമസ്റ്റർ എം.എ ഹിന്ദി പരീക്ഷയുടെ വൈവാവോസി 29 മുതൽ നവംബർ 7 വരെ അതതു കോളേജുകളിൽ നടത്തും. നാലാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് പരീക്ഷയുടെ വൈവ 31 മുതൽ നവംബർ 7 വരെ (9.30 AM മുതൽ 4.00 PM വരെ) നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പുതുക്കിയ പരീക്ഷാതീയതി
ഒക്‌ടോബർ 25 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.കോം വിദൂരവിദ്യാഭ്യാസം (2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ core course III co 1241 Business Communication and Office Management പേപ്പർ നവംബർ 7 ന് നടത്തും.
നവംബർ 22 മുതൽ ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി യൂണിറ്ററി പരീക്ഷകൾ നവംബർ 26 ലേക്ക് മാറ്റി.
ടൈംടേബിൾ
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി സുവോളജി, ജിയോളജി വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതൽ അതതു കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എസ്.സി സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ വൈവാ വോസി പരീക്ഷകൾ നവംബർ 7 മുതൽ 15 വരെ അതതു കോളേജുകളിൽ നടക്കും.
പരീക്ഷാഫലം
ഒന്നാം വർഷ എം.എ സംസ്‌കൃതം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
വേദാന്ത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രജ്ഞാനഭാരതി ജേർണലിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ഇന്ത്യോളജിയുമായി ബന്ധപ്പെട്ട് സംസ്‌കൃതത്തിലോ ഇംഗ്ലീഷിലോ തയാറാക്കിയ പ്രബന്ധങ്ങൾ ഡിസംബർ 25 നകം ഓണററി ഡയറക്ടർ, വേദാന്ത പഠന കേന്ദ്രം, കേരള സർവകലാശാല, കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരം - 695581 വിലാസത്തിൽ ലഭിക്കണം. പ്രബന്ധങ്ങൾ ഗവേഷണരീതിശാസ്ത്രം അനുസരിച്ച് തയാറാക്കിയതായിരിക്കണം.