kerala-women-cricket

അംതാർ (ഹിമാചൽ പ്രദേശ്) :19 വയസിന് താഴെയുള്ള വനിതകളുടെ ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം സൂപ്പർലീഗിൽ. ലീഗ് മത്സരങ്ങളിൽ 20 പോയിന്റ് നേടി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് കേരളം സൂപ്പർ ലീഗിൽ പ്രവേശിച്ചത്. ഹിമാചലാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ കേരളം ഉത്താരഖണ്ഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ഈ മാസം 26ന് ഗുണ്ടൂരിലാണ് സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുക.

ലീഗിൽ ഉത്തരാഖണ്ഡിന് പുറമെ ഗോവ, ഹരിയാന, നാഗാലാന്റ്, ജാർഖണ്ഡ് ടീമുകളെ കേരളം പരാജയപ്പെടുത്തി. ഹിമാചലിനോട് മാത്രമാണ് കേരളം പരാജയപ്പെട്ടത്.