car
ഹ്യൂണ്ടായ് സാൻട്രോ

ന്യൂഡൽഹി: കുടുംബ യാത്രകളുടെ ഫേവറേറ്ര് കാർ എന്ന വിശേഷണത്തോടെ, ഹ്യൂണ്ടായിയുടെ പുത്തൻ സാൻട്രോ വിപണിയിലെത്തി. 3.89 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ടോപ് എൻഡിന് വില 5.64 ലക്ഷം രൂപ. 1,100 ലിറ്റർ എൻജിൻ ശ്രേണിയിലെത്തുന്ന പുതിയ സാൻട്രോയ്ക്ക് പെട്രോൾ, സി.എൻ.ജി വേരിയന്റുകളുണ്ട്. പെട്രോൾ വേരിയന്റ് ലിറ്ററിന് 20.3 കിലോമീറ്ററും സി.എൻ.ജി വേരിയന്റ് കിലോയ്ക്ക് 30.48 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു.

സ്‌റ്രാൻഡേർഡായി ഡ്യുവൽ എയർബാഗുകൾ, എ.ബി.എസ്., ഇ.ബി.ഡി എന്നിവയുമുണ്ട്. ഹ്യൂണ്ടായ് ഇയോൺ, ഗ്രാൻഡ് ഐ10 എന്നിവയ്ക്ക് മദ്ധ്യേയാണ് വിതരണ ശ്രേണിയിൽ പുത്തൻ സാൻട്രോയുടെ സ്ഥാനം. ഉപഭോക്താക്കളിൽ നിന്ന് പുതിയ സാൻട്രോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതിനകം 23,500 ബുക്കിംഗ് ലഭിച്ചുവെന്നും ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വൈ.കെ. കൂ പറഞ്ഞു.