hima
VIA

വാഷിംഗ്ടൺ: ഹിമാലയൻ മലനിരകളിൽ കാണുന്ന അപൂർവ ഔഷധ ഗുണങ്ങളുള്ള 'ഹിമാലയൻ വയാഗ്ര' എന്ന ഫംഗസ് വംശനാശ ഭീഷണിയിലാണെന്ന് നാഷണൽ അക്കാഡമി സയൻസിലെ ഗവേഷകർ കണ്ടെത്തി.യാർഷഗുംഭ എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് സമുദ്ര നിരപ്പിൽ നിന്നും 10,000 അടി ഉയരത്തിലാണ് വളരുന്നത്. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാർവയിലാണ് ഈ ഫംഗസ് വളരുക.ഒഫിയോകോർഡിസെപ്സ് സിനെപ്സിസ് എന്നാണ് ശാസ്ത്രനാമം.ഒരു കിലോഗ്രാം ഹിമാലയൻ വയാഗ്രയ്ക്ക് 70 ലക്ഷത്തോളം രൂപ വിലവരും. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേർത്ത് കഴിച്ചാൽ വലിയരീതിയിലുള്ള ലൈംഗിക ശേഷിയും ക്യാൻസർ ഉൾപ്പടെയുള്ള രോഗങ്ങളെ പോലും പ്രതിരോധിക്കുമെന്നാണ് വിശ്വാസം.നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പർവത പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പർവത പ്രദേശങ്ങളിൽ നിന്ന് ഈ ഫംഗസ് കണ്ടെത്തി പണം സമ്പാദിക്കുന്ന നിരവധി പേരാണ് ഈ നാടുകളിൽ ഉള്ളത്.സമീപകാലത്ത് ലഭിക്കുന്ന ഹിമാലയൻ വയാഗ്രയുടെ അളവിൽ വലിയ കുറവുണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. കാലവസ്ഥാ വ്യതിയാനമാണ് ഈ ഫംഗസിന്റെ ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന കാരണമെന്നാണ് ഇവർ കണ്ടെത്തിയത്. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാർവയിലാണു ഈ ഫംഗസ് വളരുന്നത്. 0 ഡിഗ്രീ സെൽഷ്യസിൽ താഴെ താപനിലയുള്ള പ്രത്യേകതരം കാലാവസ്ഥയിൽ മാത്രമേ ഈ ഫംഗസ് വളരുകയുള്ളു. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഇതിന് ഭീഷണിയാകുന്നു.ഈ സ്ഥിതി തുടർന്നാൽ ഭാവിയിൽ ഈ ഫംഗസ് ഇല്ലാതാവുന്ന അവസ്ഥയും ഉണ്ടായേക്കാം.

പർവത പ്രദേശങ്ങളിൽ നിന്ന് ഈ ഫംഗസ് കണ്ടെത്തി പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്.ശരാശരി 10 സെ.മീ. നീളം. കുരുകളഞ്ഞ കുരുമുളക് തിരിയുടെ രൂപം. പക്ഷേ മണ്ണിൽ തിരഞ്ഞുകണ്ടെത്തുന്നതും, കേടുകൂടാതെ പറിച്ചെടുക്കുന്നതും ഏറെ ശ്രദ്ധ വേണ്ട ജോലിയാണ്. മെയ്-ജൂലായ് കാലത്താണ് വിളവെടുപ്പ്.

ഫംഗസിന്റെ ഔഷധഗുണം കണ്ടെത്തിയത് ടിബറ്റുകാരാണെന്ന് പറയപ്പെടുന്നു.1500 വർഷം മുൻപ് പുൽമേടുകളിൽ മേയുന്ന ചില ആടുകൾ അസാമാന്യമായ ശക്തിയും ഊർജവും കാണിക്കുന്നത് കണ്ട ഇടയന്മാരാണ് അതിന്റെ പിന്നിലെ രഹസ്യം ഫംഗസാണെന്ന് മനസിലാക്കിയത്.ടിബറ്റൻ ലാമ വൈദ്യനായ നിമായ് ദോർജി (1439-1475) അതിന്റെ ഔഷധ ഗുണം ആദ്യമായി രേഖപ്പെടുത്തി.