പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങൾ തെറ്റിച്ചാൽ നടയടിച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആന്ധ്രയിൽ നിന്നും കുടിയേറിയ ബ്രാഹ്മണർ മാത്രമാണ് താഴ്‌മൺ കുടുംബമെന്നും കോന്തലയിൽ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''നെെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാൽ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് എല്ലാവർക്കും അറിയാം. ക്ഷേത്രം പൂട്ടിപ്പോകാൻ തന്ത്രിക്ക് അവകാശമില്ല. ദേവസ്വം ബോർഡിനാണ് ക്ഷേത്രത്തിന്റെ അവകാശം. ആന്ധ്രയിൽ നിന്ന് കുടിയേറിയ ബ്രാഹ്മണർ മാത്രമാണ് താഴ്മൺ കുടുംബം. പുന:പരിശോധന ഹരജി നൽകി ദേവസ്വം ബോർഡ് വടി കൊടുത്ത് അടി വാങ്ങരുത്. സർക്കാർ പുന:പരിശോധന ഹരജി നൽകുന്ന പ്രശ്നമില്ല. സുപ്രീംകോടതി വിധിയിൽ അപകാതയുണ്ടെന്ന് തോന്നുന്നില്ല"- മുഖ്യമന്ത്രി വ്യക്തമാക്കി.