കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1,259 റെവന്യൂ വില്ലേജുകളിൽ ഉൾപ്പെട്ട വായ്‌പാ ഇടപാടുകാർക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിച്ച ഇളവുകളും പുതിയ വായ്‌പകളും ലഭ്യമാകുന്നതിനുള്ള അപേക്ഷകൾ അതത് ബാങ്കുകളിൽ നവംബർ 15നകം സമർപ്പിക്കണമെന്ന് സമിതി കൺവീനറായ കനറാ ബാങ്ക് ജനറൽ മാനേജർ അറിയിച്ചു. ആശ്വാസ പദ്ധതികൾ നടപ്പാക്കേണ്ട അവസാന തീയതി നവംബർ 30 ആണ്.