pc-george

തിരുവന്തപുരം : ഫ്രാങ്കോ മുളയക്കലിനെതിരായ പീഡനക്കേസിൽ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തിൽ പ്രതികരിച്ച് പി.സി. ജോർജ് എം.എൽ.എ.. അടച്ചിട്ട മുറിയിൽ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ. കുര്യക്കോസ് കാട്ടുതറ മരിച്ചതെന്ന് പറയപ്പെടുന്നു. പണ്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഒരു വക്കീലുണ്ടായിരുന്നു. അയാളിപ്പോൾ എവിടെയാണ്. അതേ പോലൊരു മരണമാണിത്. പരിശുദ്ധന്മാരെ അക്രമിച്ചാൽ ദൈവകോപം ഉറപ്പാണെന്നും പി.സി ജോർജ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം. അടച്ചിട്ട മുറിയിൽ നിന്നാണ് അദ്ദേഹത്തിന്റെ മ‌ൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌‌‌‌‌‌ക്കലിനെതിരെ ഫാ. കുര്യാക്കോസ് രഹസ്യ മൊഴി നൽകിയിരുന്നു. മരണം കൊലപാതകമാണെന്ന് ആരോപിച്ചു സഹോദരൻ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.