kerala-police

തിരുവനന്തപുരം : ജനകീയതയിൽ ഒന്നാം നിരയിലേക്കുയർന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ്. ന്യൂയോർക്ക് പൊലീസിന്റെ 7.83 ലക്ഷം ലൈക്കുകളുള്ള ഫേസ്ബുക്ക് മറികടന്നാണ് കേരള പൊലീസിന്റെ കുതിപ്പ്. ഇപ്പോൾ 8.21 ലക്ഷം ലൈക്കുകളുമായി രാജ്യത്ത് മുന്നിട്ട് നിൽക്കുന്ന കേരള പൊലീസ് ലോകത്തെ തന്നെ ജനകീയമായ പൊലീസ് പേജുകളുടെ മുൻനിരയിലുണ്ട്.

ട്രോളുകളും കമന്റുകൾക്ക് രസികൻ മറുപടികളുമായി ജനപ്രീയമാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മുന്നേറ്റം. പ്രളയത്തിലും പ്രതിസന്ധി ഘട്ടങ്ങളിലും കുടെ നിന്നവരെ നന്ദിയോടെ സ്‌മരിക്കുന്നതായി പിന്തുണയ്‌ക്ക് നന്ദി അറിയിച്ചു കൊണ്ട് കേരള പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം ചുവടെ :

രാജ്യത്തെ ഏറ്റവും പ്രചാരമുള്ള "പോലീസ് ഫേസ്ബുക്ക് പേജ്" എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്‌ക്ക് കുതിക്കുകയാണ്...

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്...

പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്‌മരിക്കുന്നു.

അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ
സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.