ottanottathil

1. ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വൈദികൻ കുര്യക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. വൈദികന്റെ ശരീരത്തിൽ ആന്തരികമയോ ബാഹ്യമയോ പരിക്കുകളില്ല. ആന്തരീക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മരണകാരണം അതിനു ശേഷമേ വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ


2. വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്, ദസൂയ സെന്റ് പോൾസ് പള്ളിക്ക് സമീപത്തുള്ള സ്വന്തം മുറിയിൽ ഇന്നലെ രാവിലെ 10 മണിയോടെ. കട്ടിലിൽ ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപം രക്തസമ്മർദ്ദത്തിന്റെ ഗുളികകളും പൊലീസ് കണ്ടെടുത്തിരുന്നു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ പ്രതിയായ ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിന് എതിരെ ഫാ. കുര്യക്കോസ് കാട്ടുതറ മൊഴി നൽകിയിരുന്നു. തന്റെ ജീവന് ഭീഷണി ഉള്ളതായി വൈദികൻ ബന്ധുക്കളോടും സഹ പ്രവർത്തകരോടും ആശങ്ക അറിയിച്ചിരുന്നതായി വിവരം


3. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയോഗിച്ചേക്കും. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ മുഖ്യന്ത്രിയെ സമീപിച്ചപ്പോൾ അനുകൂല മറുപടി ആണ് ലഭിച്ചത് എന്ന് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ. എന്നാൽ പ്രത്യേക കോടതി വേണം എന്ന ആവശ്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നിർദ്ദേശം ആണ് ലഭിച്ചത് എന്നും എസ്.ഒ.എസ്.


4. ശബരിമല സ്ത്രീപ്രവേശനത്തിൽ തന്ത്രി കുടുംബത്തെ വിമർശിച്ച് വീണ്ടും മുഖ്യമന്ത്രി. നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശബരിമല. അങ്ങനെയുള്ളിടത്ത് പൂജാരിയും ബ്രഹ്മചാരി ആയിരിക്കണം എന്നതാണ് വസ്തുത. കോന്തലയിൽ കെട്ടുന്ന തക്കോലിനാണ് അധികാരം എന്ന് വിചാരിക്കരുത്. ക്ഷേത്രം സ്വന്തം സ്വത്തല്ല എന്ന് തന്ത്രി മനസിലാക്കുന്നത് നല്ലത്. നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശം അല്ലെന്നും ഓർമ്മപ്പെടുത്തൽ


5. ദേവസ്വം ബോർഡിനും മുഖ്യന്റെ വിമർശനം. ദേവസ്വം ബോർഡ് വടികൊടുത്ത് അടിവാങ്ങരുത്. ചിലരുടെ കോപ്രായം കണ്ട് പുറകേ പോകരുത്. ഭക്തരെ തടഞ്ഞ ജീവനക്കാർക്ക് എതിരെ നടപടി വേണം എന്നും മുഖ്യമന്ത്രി. സ്ത്രീക്കും പുരുഷനും തുല്യ പരിരക്ഷ എന്നതാണ് എൽ.ഡി.എഫ് നയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാ കാര്യത്തിലും നിലപാട് വ്യത്യസ്തമല്ല


6. സുപ്രീംകോടതിയിൽ ഇക്കാര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് ആണ് കോടതി വിധിക്ക് എതിരെ സർക്കാർ പുനപരിശോധനാ ഹർജി നൽകാത്തത്. വിധിയിൽ അപാകത ഉണ്ട് എന്ന് തോന്നിയിട്ടില്ല. 12 വർഷം മുൻപ് കേസ് നടന്നപ്പോൾ കോൺഗ്രസും ബി.ജെ.പിയും എവിടെ പോയിരുന്നു എന്ന് മുഖ്യന്റെ ചോദ്യം. സ്ത്രീകളോടുള്ള വിവേചനം അംഗീകരിക്കാൻ ആകില്ല എന്നും പിണറായി വിജയൻ. പ്രതികരണം, പത്തനംതിട്ടയിൽ നടക്കുന്ന എൽ.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ


7. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിയമോപദേശം തേടാൻ ദേവസ്വം ബോർഡ് തീരുമാനം. നേരത്തെ ബോർഡിനു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്വി വാദം ഏറ്റെടുക്കില്ല. പുതിയ അഭിഭാഷകനെ കണ്ടെത്താൻബോർഡ് ശ്രമം തുടങ്ങിയതായി വിവരം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നു ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം പരിഗണിച്ചിരുന്നില്ല


8. സുപ്രീംകോടതി പുനപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് നവംബർ 13ലേക്ക് മാറ്റിയ സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ബോർഡ് തീരുമാനം. കോടതി ആവശ്യപ്പെടുമ്പോൾ റിപ്പോർട്ട് നൽകിയാൽ മതിഎന്ന വിലയിരുത്തൽ ആണ് ബോർഡിനുള്ളത്. സുപ്രീംകോടതി അഭിഭാഷകരുമായി റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് ആശയവിനിമയം തുടരുമെന്നും ബോർഡ്


9. അതേസമയം, ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. ആക്രമണത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവഹാനി ഉണ്ടാകാം. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇതു സംബന്ധിച്ച പരാമർശം. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകർ എന്ന പേരിൽ കുറച്ച് ആളുകളും പ്രദേശത്ത് നില ഉറപ്പിച്ചതായും സ്ഥിരീകരിക്കാത്ത വിവരം


10. മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദൾ എസിലെ തർക്കത്തിന് വിരാമം ആകുന്നു. സംസ്ഥാന ജലവിഭവ മന്ത്രി സ്ഥാനത്ത് നിന്ന് മാത്യു.ടി തോമസ് പുറത്തേക്ക്. തീരുമാനം, പാർട്ടി അഖിലേന്ത്യാ നേതൃത്വവും കൃഷ്ണൻകുട്ടി വിഭാഗത്തെ അനുകൂലിച്ചതോടെ. ഒരു മാസത്തിനകം ജനതാദൾ എസിന്റെ പുതിയ മന്ത്രി ചുമതലയേൽക്കും. മന്ത്രിസ്ഥാനം പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടിക്ക് എന്നും സൂചന


11. മാത്യു.ടി തോമസും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടെ പിണറായി മന്ത്രിസഭയിലെ നാലമത്തെ മന്ത്രി മാറ്റമാണ് നടക്കുന്നത്. മികച്ച പ്രതിച്ഛായയുള്ള മന്ത്രിയായ മാത്യു.ടി തോമസിന് സ്ഥാനം ഒഴിയേണ്ടി വരുന്നത് പാർട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായതോടെ. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന വേളയിൽ മന്ത്രിസ്ഥാനം മറേണ്ടതായിരുന്നു എന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ വാദം. എന്നാൽ ആദ്യം പാർട്ടി അഖിലേന്ത്യാ നേതൃത്വം ഇത് എതിർത്തു എങ്കിലും പിന്നീട് നിലപാട് മാറ്റിയത് മാത്യു ടി തോമസിന് തിരിച്ചടിയായി