naina

ഡാലസ്: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനകളുടെ അംബ്രല്ലാ ഓർഗനൈസേഷൻ ആയ നാഷണൽ അസോസിയേഷൻ ഒഫ് ഇന്ത്യൻ നഴ്സസ് ഒഫ് അമേരിക്ക (NAINA)യുടെ ആറാമത് ദ്വൈവത്സര കോൺഫറൻസ് വെള്ളിയാഴ്ച ഡാലസിലെ ഡാലസിലെ ഏട്രിയം ഹോട്ടലിൽ തുടങ്ങും. വെള്ളി,​ശനി ദിവസങ്ങളിൽ നടക്കുന്ന കോൺഫറൻസിന് നൈനയുടെ ശക്തമായ ചാപ്‌ടറുകളിലൊന്നായ ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഒഫ് നോർത്ത് ടെക്സാസ് ആണ് ഇത്തവണ ആതിഥ്യം വഹിക്കുന്നത്.

എഡ്യൂക്കേഷൻ സെമിനാറുകൾ , പ്രഫഷണൽ സിമ്പോസിയങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഏകോപിപ്പിച്ചാണ് കോൺഫറൻസ് അരങ്ങേറുക. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നു റജിസ്റ്റർ ചെയ്‌തെത്തുന്ന ഇന്ത്യൻ നഴ്സുമാർ കോൺഫറൻസിൽ പങ്കെടുക്കും.

“Excellence through Advocacy: Engage, Transform, Translate”എന്നതാണ് ഇത്തവണ കോൺഫറൻസിന്റെ മുഖ്യ തീം. പരിപാടിയിൽ ഈ രംഗത്തെ പ്രഗത്ഭരും, പ്രഭാഷകരും, അദ്ധ്യാപകരും പങ്കെടുത്തു സംസാരിക്കും.കൺവൻഷന്റെ സമാപന ദിന സായാഹ്നത്തിൽ നഴ്സുമാരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗാല ഡിന്നർ ബാൻക്വറ്റ് ഇർവിങ്ങിലൂള്ള എസ്എൽപിഎസ് കൺവൻഷൻ സെന്ററിൽ ശനിയാഴ്ച നടക്കും. ഡാലസിലെ പ്രമുഖ ഇന്ത്യൻ മ്യൂസിക് ബാൻഡായ ഫൈവ് ഒഫ് എയ്‌റ്റ‌്സ് നടത്തുന്ന മ്യൂസിക് കൺസേർട്ട് ബാൻക്വറ്റ് സായാഹ്നത്തിൽ നടക്കും.