bajrang-punia
bajrang punia

ലാേക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുമായി ബജ്റംഗ് പൂനിയ.

ഹംഗറിയിൽ നടന്ന ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ബജ്റംഗ് പൂനിയ ഇന്ത്യയുടെ അഭിമാനമായിമാറി. 19 കാരനായ ജാപ്പനീസ് താരം തകുടോഒട്ടോഗുറോയോട് ഫൈനലിൽ തോറ്റതോടെയാണ് ബജ്റംഗിന് വെള്ളി ലഭിച്ചത്. 65 കി.ഗ്രാം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ 19-6 എന്ന സ്കോറിനാണ് ജാപ്പനീസ് താരം വിജയിച്ചത്.

. ഈ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ബജ്റംഗ് സ്വർണം നേടിയിരുന്നു.

. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ബജ്റംഗ്

. 2 013 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു.

. 2 010 ൽ സുശീൽകുമാർ മാത്രമാണ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ താരം.

. ബിശ്വംഭർസിംഗ്, ഉദയ് ചന്ദ്രസിംഗ്, രമേഷ് കുമാർ, അമിത് ദഹിയ, നർസിംഗ് യാദവ് എന്നീ ഇന്ത്യൻ പുരുഷ ഗുസ്തിതാരങ്ങളും ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുണ്ട്.

. ബബിത ഫോഗാട്ട്, ഗീതാ ഫോഗാട്ട്, അൽക്കാടോമർ എന്നിവർ വനിതാ വിഭാഗത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലങ്ങൾ നേടിയിട്ടുണ്ട്.

''ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിട്ടുള്ള ബജ്റംഗിലൂടെ ഇന്ത്യയ്ക്ക് അടുത്ത ഒളിമ്പിക്സിൽ മെഡൽ നേടാനാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്.

വി.എൻ. പ്രസൂദ്

റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ

സെക്രട്ടറി ജനറൽ