ഹൂസ്റ്റൺ: പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒരു കൈത്താങ്ങായി നാഷണൽ അസോസിയേഷൻ ഒഫ് ഇന്ത്യൻ നഴ്സസ് ഒഫ് അമേരിക്ക (NAINA) , ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഒഫ് ഗ്രേറ്റർ ഹൂസ്റ്റണും ((IANAGH).
ഈ സംഘടനകളുടെ നേതൃത്വത്തിൽ 10 ദിവസങ്ങളിലായി 16 മെഡിക്കൽ മിഷൻ ക്യാമ്പുകൾ നടത്തി. പ്രാഥമിക ചികിത്സ, കൗൺസിലിംഗ്, കെയർ കിറ്റുകൾ, വസ്ത്ര കിറ്റുകൾ, മരുന്നുകൾ, ഭക്ഷണ പാക്കറ്റുകൾ തുടങ്ങിയവ നൽകി. ഇതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം ആരോഗ്യകരമായ ജീവിത ശൈലീ ക്രമീകരണങ്ങളെ പറ്റി ക്ലാസ്സുകളും എടുത്തു. സി.പി ആർ ട്രെയിനിംഗ് ക്ലാസ്സുകൾക്ക് ന്യൂയോർക് ചാപ്‌റ്റർ പ്രസിഡന്റ് മേരി ഫിലിപ്പ്‌നേതൃത്വം നൽകി.