imran

റിയാദ്: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലേക്ക് സൗഹൃദത്തിന്റെ കരം വീണ്ടും നീട്ടുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ചർച്ചയ്ക്ക് തയ്യാറാണെന്ന തന്റെ വാഗ്ദാനം ഇന്ത്യ തള്ളിക്കളഞ്ഞത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. റിയാദിൽ സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്.ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ദൃഢവും സമാധാനപരവുമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്.അഫ്ഗാനിസ്ഥാനുമായുള്ള സമാധാനപരമായ ബന്ധത്തിലൂടെ വാണിജ്യം മെച്ചപ്പെടുത്താനാകുമെന്നും ഇമ്രാൻ പറഞ്ഞു.