terror-

ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരിൽ ഭീകരരുടെ വൻ സംഘം ഒളിച്ചിരിക്കുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു.മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ പർവത പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം ദുഷ്കരമാകുമെന്നതിനാൽ അതിനു മുന്നോടിയായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനാണ് നീക്കം. 30 താവളങ്ങളിലായി 300 ഭീകരർ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിനു ലഭിച്ച വിവരം. ഇതോടെ, ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ സുരക്ഷ ശക്തമാക്കി.പാകിസ്ഥാൻ മണ്ണിൽ ഭീകരരുടെ പ്രവർത്തനം കർശനമായും തടയണമെന്ന് ഇന്ത്യൻ സൈന്യം ആവശ്യപ്പെട്ടു.