കേരള സർക്കാരിന്റെ സെന്റർഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. ബി.ഐ.എം/ വിഡിസി എക്‌സ്‌പേർട്‌സ് 8, സർവേ ആൻഡ് ഡാറ്റ പ്രൊസസിംഗ് എക്‌സ്‌പേർട് 1, ഡിസൈൻ അപ്ഗ്രഡേഷൻ വിംഗ് എക്‌സ്‌പേർട് 5, ന്യൂടെക്‌നോളജി ഡോക്യുമെന്റേഷൻ വിംഗ് എൻജിനിയേഴ്‌സ് 2, ജി.ഐ.എസ് പ്രൊഫഷണൽസ് 2, പ്രോജക്ട് കൺട്രോൾഡ് എക്‌സ്‌പേർട്4 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബർ 31.കിഫ്ബിയുടെ ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിന്റെ പ്രോജക്ടിലേക്ക് റിസോഴ്‌സ് പേഴ്‌സണിനെ തെരഞ്ഞെടുക്കും.ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് ആൻഡ് വെർച്വൽ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ, ജി.ഐ.എസ്/സർവേ ആൻഡ് ഡാറ്റപ്രോസസിംഗ്, ഡിസൈൻ അപ്ഗ്രഡേഷൻ, വർക് ബ്രേക്ക് ഡൗൺ സ്ട്രക്ചർ ടീം/ പ്രോജക്ട് കൺട്രോൾഡ് വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. വിശദവിവരത്തിന്www.cmdkerala.net. സെന്റർഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 07, ഡിസ്ട്രിക്ട് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡിസ്ട്രിക്ട് ലെവൽ 08, ബ്ലോക്ക് ലെവൽ 72 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. വിശദവിവരത്തിന് www.cmdkerala.net.
വെസ്റ്റ് ബംഗാൾ യൂണിവേഴ്‌സിറ്റി ഒഫ് ആനിമൽ ആൻഡ് ഫിഷറി സയൻസിൽ
വെസ്റ്റ് ബംഗാൾ യൂണിവേഴ്‌സിറ്റി ഒഫ് ആനിമൽ ആൻഡ് ഫിഷറി സയൻസിൽ അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്, ഡെയ്രി ടെക്‌നോളജി, ഫിഷറി സയൻസ് പഠനവകുപ്പുകളിലാണ് ഒഴിവ്. അസി. പ്രൊഫസർ 42 ഒഴിവ്, യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം. പ്രായം 35ൽ കൂടരുത്. പിഎച്ച്ഡി അഭിലഷണീയം. അസോസിയറ്റ് പ്രൊഫസർ 20 ഒഴിവ്.കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, പിഎച്ച്ഡി. ഉയർന്ന പ്രായം 40ൽ. പ്രൊഫസർ 9 ഒഴിവ്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം, പിഎച്ച്ഡി. മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കാൻ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കണം. ഉയർന്ന പ്രായം 45. അപേക്ഷാഫീസ് 1000രൂപ. എസ്സി/എസ്ടി/അംഗപരിമിതർക്ക് 250 രൂപ. www.wbuafscl.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 12 വൈകിട്ട് അഞ്ച്.
ഈസ്റ്റേൺ റെയിൽവേയിൽ 2907 ഒഴിവുകൾ
ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസിന്റെ 2907 ഒഴിവുണ്ട്. ഫിറ്റർ, വെൽഡർ, മെക്കാനിക്(എംവി), മെക്കാനിക് (ഡീസൽ), ബ്ലാക്‌സ്മിത്ത്, മെഷീനിസ്റ്റ്, കാർപന്റർ, പെയിന്റർ, ലൈൻമാൻ(ജനറൽ), വയർമാൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് മെക്കാനിക്, ഇലക്ട്രീഷ്യൻ, മെക്കാനിക് മെഷീൻടൂൾ മെയിന്റനൻസ്, ഇലക്ട്രോണിക്‌സ് മെക്കാനിക് വിഭാഗങ്ങളിലാണ് ഒഴിവ്. 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ/തത്തുല്യം, ഐടിഐ (എൻസിവിടി).
പ്രായം 15-24. അപേക്ഷാഫീസ് നൂറുരൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർ/സ്ത്രീകൾക്ക് ഫീസില്ല. www.rrcer.com വഴി ഓാൺലൈനായി അപേക്ഷിക്കണം. അവസാന തിയതി നവംബർ 14.
നിഷിൽ ഒഴിവ്
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ ഗ്രാഫിക് ആർടിസ്റ്റിന്റെയും ഹാർഡ്‌വെയർ എൻജിനിയറുടെയും ഒഴിവുണ്ട്. ഗ്രാഫിക് ആർട്ടിസ്റ്റ് തസ്തികയിലേക്ക് ബധിരരായ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങൾക്ക്: nish.ac.in.
ബാങ്ക് നോട്ട് പ്രസ്സിൽ 86 ഒഴിവ്
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷന് കീഴിൽ ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികയിലെ 86 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സേ്ര്രഫി ഓഫീസർ, വെൽഫയർ ഓഫീസർ, സൂപ്പർവൈസർ പ്രിന്റിംഗ് ആൻഡ് പ്ലേറ്റ് മേക്കിംഗ്, സൂപ്പർവൈസർ( ഇലക്ട്രിക്കൽ), സൂപ്പർവൈസർ(ഇൻഫർമേഷൻ ടെക്‌നോളജി), സൂപ്പർവൈസർ(എയർകണ്ടീഷനിംഗ്), സൂപ്പർവൈസർ(ടെക്‌നിക്കൽ സപ്പോർട് സിവിൽ), സൂപ്പർവൈസർ(ഇങ്ക് ഫാക്ടറി), ജൂനിയർ ഓഫീസ് അസി., ജൂനിയർ ടെക്‌നീഷ്യൻ(ഇങ്ക് ഫാക്ടറി), ജൂനിയർ ടെക്‌നീഷ്യൻ (പ്രിന്റിംഗ് ആൻഡ് പ്ലേറ്റ് മേക്കിംഗ്) തസ്തികകളിലാണ് ഒഴിവ്. ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി നവംബർ 09. വിശദവിവരത്തിന് : bnpdewas.spmcil.com, www.spmcil.com
ഇന്റലിജൻസ് ബ്യൂറോയിൽ 1054 ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (എക്‌സിക്യൂട്ടീവ്) ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1054 ഒഴിവുണ്ട്. കേരളത്തിൽ 49 ഒഴിവുണ്ട്. യോഗ്യത: മെട്രിക്കുലേഷൻ/തത്തുല്യം. അപേക്ഷിക്കുന്നിടത്തെ പ്രാദേശിക ഭാഷ അറിയണം. ഉയർന്ന പ്രായം 27. നിയമാനുസൃത ഇളവ് ലഭിക്കും. പരീക്ഷയ്ക്ക് തിരഞ്ഞെടുത്ത കേന്ദ്രത്തിലെ ഒഴിവിലേക്ക് മാത്രമേ നിയമനം ലഭിക്കൂ. രാജ്യത്ത് 34 പരീക്ഷാകേന്ദ്രമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം പിന്നീട് മാറ്റാനാകില്ല. 50 രൂപയാണ് അപേക്ഷാഫീസ്. എസ്.സി/എസ്.ടി/ വിമുക്തഭടർ/ വനിതകൾ ഫീസടയ്‌ക്കേണ്ടതില്ല. www.mha.gov.in/ www.ncs.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി നവംബർ 10. വിശദവിവരം വെബ്‌സൈറ്റിൽ.
തമിഴ്‌നാട് ഫോറസ്റ്റ് സർവീസിൽ ഗാർഡ്
തമിഴ്‌നാട് ഫോറസ്റ്റ് യൂനിഫോംഡ് സർവീസസ് റിക്രൂട്ട്‌മെന്റ്കമ്മിറ്റി ഫോറസ്റ്റ് ഗാർഡ് 726, ഫോറസ്റ്റ് ഗാർഡ് വിത്ത് ഡ്രൈവിംഗ് ലൈസൻസ് 152 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മൂന്ന് മണിക്കൂർ പരീക്ഷയിൽ 150 മാർക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. പ്രായം 21-30. 2018 ജൂലായ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സുവോളജി/ബോട്ടണി വിഷയം പഠിച്ച് പ്ലസ്ടു വിജയം. ഫോറസ്റ്റ് ഗാർഡ് വിത്ത് ഡ്രൈവിംഗ് ലൈസൻസ് തസ്തികക്ക് അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് വേണം. ഉയരം 163 സെ.മീ(പുരുഷ), 150 സെ.മീ(സ്ത്രീ). നെഞ്ചളവ് 79സെ.മീ (പുരുഷ), 74സെ.മീ (സ്ത്രീ). അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയുമുണ്ടാകും.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 05. വിശദവിവരം www.forests.tn.gov.in.
സാംസങ് ഹെവി ഇൻഡസ്ട്രീസിൽ
സാംസങ് ഹെവി ഇൻഡസ്ട്രീസിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുണ്ട്. പ്രോസസ് ഡിസൈൻ എൻജിനിയർ, പ്രോസസ് ഡിസൈനർ, എച്ച്എസ്ഇ ഡിസൈൻ എൻജിനിയർ, സ്ട്രക്ചറൽ ഡിസൈൻ എൻജിനിയർ, പൈപ്പിംഗ് ഡിസൈൻ എൻജിനിയർ, ത്രിഡി അഡ്മിനിസ്‌ട്രേറ്റർ, പൈപ്പിംഗ് ഡിസൈനർ, ഇലക്ട്രിക്കൽ എൻജിനിയർ, ഇൻസ്ട്രുമെന്റേഷൻ ഡിസൈൻ എൻജിനിയർ, ഇൻസ്ട്രുമെന്റേഷൻ ഡിസൈനർ, മെക്കാനിക്കൽ ഡിസൈൻ എൻജിനിയർ, പ്ലാനിംഗ് എൻജിനിയർ, സ്ട്രക്ചറൽ ഡിസൈനേഴ്‌സ് തസ്തികകളിലാണ് ഒഴിവ്. എൻജിനിയറിംഗ് തസ്തികയിൽ യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ ബിഇ/ ബിടെക്. ഡിസൈനർ തസ്തികയിൽ ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. www.career.shi-india.com വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി നവംബർ 15.
ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപറേഷൻ
ടെക്സറ്റൈൽസ് മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഹാൻഡ്‌ലൂംഡെവലപ്‌മെന്റ് കോർപറേഷനിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുണ്ട്. ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് വിഭാഗത്തിലാണ് ഒഴിവ്. ഡെപ്യൂട്ടി ജനറൽ മാനേജർ 1, മാനേജർ 1, അസി. മാനേജർ 1, സീനിയർ ഓഫീസർ 1, ഓഫീസർ 1 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ www.nhdc.org.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷസ്വീകരിക്കുന്ന അവസാനതിയതി നവംബർ 7.
ആരോഗ്യസർവകലാശാലയിൽ
കേരള ആരോഗ്യസർവകലാശാലയുടെ തൃപ്പൂണിത്തുറയിലുള്ള സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദയിലും തിരുവനന്തപുരത്തെ സ്‌കൂൾ ഒഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ് സ്റ്റഡീസിലും ഓഫീസ് സപ്പോർടിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അതത് സെന്ററുകളിടെ സമീപപ്രദേശങ്ങളിലുള്ളവർക്ക് മുൻഗണന. കംപ്യൂട്ടർ ഡാറ്റാ എൻട്രിയിൽ പരിചയമുണ്ടാകണം. www.kuhs.ac.inൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ്‌ചെയ്യണം. പൂരിപ്പിച്ച അപേക്ഷയും സർടിഫിക്കറ്റുകളുടെ പകർപ്പും രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ്(പിഒ) തൃശൂർ680596 എന്ന വിലാസത്തിൽ ഒക്ടോബർ 25നകം ലഭിക്കണം.
ഹൈദരാബാദ് ഐ.ഐ.ടിയിൽ
ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിൽ ഡെപ്യൂട്ടി/ അസി. രജിസ്ട്രാർ തസ്തികയിൽ സ്ഥിരനിയമനം നടത്തും. അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 14. വിശദവിവരം www.iith.ac.in.
കുസാറ്റ്
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി കരാർ അടിസ്ഥാനത്തിൽ ടെക്‌നീഷ്യനെ നിയമിക്കും. യോഗ്യത ബിഎസ്സി(ലൈഫ് സയൻസ്). www.cusat.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 27. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം Registrar, Administrative Office, Cochin University Of Science and Technology, Kochi-22 എന്ന വിലാസത്തിൽ നവംബർ അഞ്ചിനകം ലഭിക്കണം.
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ്
ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഹവായ്, കുക്ക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. നവംബർ 9 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ് : www.becil.com. വിലാസം: BECIL Corporate Office, BECIL Bhawan, C-56/ A-17, Sector-62, Noida-201 307(U.P).
ഇന്ത്യ പോസ്റ്റ് ഓഫീസ്
ഇന്ത്യ പോസ്റ്റ് ഓഫീസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് കാർ ഡ്രൈവർ, സ്‌കിൽഡ് ആർട്ടിസാൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. പ്രായപരിധി: 18-30. വിശദവിവരങ്ങൾക്ക്: www.indiapost.gov.in.ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർ "Manager, MMS Ernakulam, O/OSRNRMS'EK'Division,5th floor,Ernakulam Head Post Office Building, Hospital Road, Kochi-682011." എന്ന വിലാസത്തിൽ അപേക്ഷിക്കണം. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർ "The Manager, Mail Motor Service, Koti, Hyderabad-500 095." എന്ന വിലാസത്തിൽ അപേക്ഷിക്കണം. സ്‌കിൽഡ് ആർട്ടിസാൻ "The Senior Manager, Mail Motor Services, 139, Beleghata Road, Kolkata-700015." എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക്
ഇന്ത്യൻ കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഡൊമസ്റ്റിക്ബ്രാഞ്ച്കുക്ക്, സ്റ്റ്യുവാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. www.joinindiancoastguard.gov.in. എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29.
ഐ.ഒ.സി.എല്ലിൽ അസി. ഓഫീസർ
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം, ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽനിന്നൊ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യയിൽനിന്നൊ സിഎ/സിഎംഎ ജയിക്കണം. ഫിനാൻസ്/ അക്കൗണ്ട്‌സ്/ടാക്‌സേഷൻ/കോസ്റ്റ് അക്കൗണ്ടിംഗ്/ ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. www.iocl.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഔഷധിയിൽ ട്രെയിനി വർക്കർ
കണ്ണൂർ ജില്ലയിലെ പരിയാരത്തെ ഔഷധിയുടെ വിതരണകേന്ദ്രത്തിൽ ട്രെയിനി വർക്കർ തസ്തികയിൽ 34 ഒഴിവുണ്ട്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ്. പ്രായം 1841.നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷ അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഔഷധിയുടെ കുട്ടനെല്ലൂരിലെ ഓഫീസിൽ നവംബർ മൂന്നിനകം ലഭിക്കത്തക്കവിധം അയയ്ക്കണം. വിലാസം: ഔഷധി, ദ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ(ഐഎം) കേരള ലിമിറ്റഡ്, കുട്ടനെല്ലൂർ, തൃശൂർ680014. കൂടുതൽ വിവരങ്ങൾക്ക് : www.oushadhi.org
എൻ.എച്ച്.പി.സിയിൽ
കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എൻഎച്ച്പിസി ലിമിറ്റഡിൽ ( ഹൈഡ്രോഇലക്ട്രിക് പവർ ജനറേഷൻ കമ്പനി) ഒരുവർഷത്തെ ഗ്രാജ്വേറ്റ്‌സ് അപ്രന്റിസ്/ ടെക്‌നീഷ്യൻ അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ, ഐടി വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകർ www.mhrdnats.gov.inൽ രജിസ്റ്റർ ചെയ്യണം. www.nhpcindia.com എന്ന website ൽനിന്നും അപേക്ഷാഫോറം ഡൗൺലോഡ്‌ചെയ്ത് പൂരിപ്പിച്ച് സർടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം Manager(HR), Loktak Powerstation, Kom Keirap PO, Loktak, Manipur - 795124 എന്ന വിലാസത്തിൽ നവംബർ 10നകം ലഭിക്കത്തക്കവിധം അയയ്ക്കണം.
മലബാർ കാൻസർ സെന്ററിൽ
മലബാർ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്. സർജിക്കൽ ഓങ്കോളജി 1, റേഡിയേഷൻ ഓങ്കോളജി 1, മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി 3, അനസ്തീഷ്യോളജി 2, ഇമേജിയോളജി 1, പതോളജി 1 എന്നിങ്ങനെയാണ് ഒഴിവ്. ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫോറം www.mcc.kerala.gov.in ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് ഫീസ്1000രൂപയുടെ ഡിഡി സഹിതം The Director, Malabar Cancer Centre, Moozhikkara PO, Thalassery, Kerala-670103 എന്ന വിലാസത്തിൽ നവംബർ 30ന് വൈകിട്ട് 4.30നകം ലഭിക്കണം.
സെൻട്രൽ കോൾഫീൽഡ്സ്
സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 760 ഒഴിവുണ്ട്. ഫിറ്റർ 145, വെൽഡർ 75, ഇലക്ട്രീഷ്യൻ 180, മെക്കാനിക് ഓട്ടോമൊബൈൽ ഇലക്ട്രോണിക്‌സ് 75, മെക്കാനിക് (റിപ്പയർ ആൻഡ് മെയിന്റനൻസ് ഓഫ് ഹെവി വെഹിക്കിൾ) 75, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 100, പമ്പ് ഓപറേറ്റർ കം മെക്കാനിക് 60, മെഷീനിസ്റ്റ് 25, ടർണർ 25 എന്നിങ്ങനെയാണ് ഒഴിവ്. എട്ടാം കാസ്സ്, പത്താം ക്ലാസ്സ്, ഐടിഐ വിജയികൾക്ക് വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാം. പ്രായം 18-30. www.centralcoalfields.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 15.