astrology

മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുകൂല സാഹചര്യങ്ങൾ. തന്ത്രപരമായി പ്രവർത്തിക്കും. സഹപ്രവർത്തകരുടെ സഹായം.


ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അഭിമാനർഹമായ പ്രവർത്തനം. അശ്രാന്ത പരിശ്രമത്തിൽ വിജയം. തടസങ്ങൾ മാറും.

മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ശുഭകരമായി പ്രവർത്തിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരും. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും.

കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ക്രയവിക്രയങ്ങളിൽ നേട്ടം. ജോലിഭാരം അനുഭവപ്പെടും. പരിശ്രമ സാഫല്യത്താൽ ആശ്വാസം.

ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അധികാരിയുടെ പ്രത്യേക പരിഗണന. പരിഭവം ഉപേക്ഷിക്കും. വ്യവസ്ഥകളോടെ പ്രവർത്തിക്കും.

കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉപരിപഠനത്തിന് മാറിതാമസിക്കും. പ്രതികൂലമായവർ അനുകൂലമായിത്തീരും. ഉദാസീന മനോഭാവം മാറും.

തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാര്യതടസങ്ങൾ മാറും. യാദൃച്ഛികമായി ബന്ധുക്കൾ വിരുന്നുവരും. പുതിയ പ്രവർത്തനങ്ങൾ തുടങ്ങും.

വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പരിഭവം ഉപേക്ഷിക്കും. മാനസിക സംഘർഷം കുറയും. പുതിയ കണ്ടെത്തലുകൾ അനുകൂലമാകും.

ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സജ്ജന സംസർഗമുണ്ടാകും. ജീവിതത്തിൽ പരോഗതി. ഉപരിപഠനത്തിന് ചേരും.

മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
വേണ്ടപ്പെട്ടവർ അനുകൂലമായിത്തീരും. തടസങ്ങൾ മാറും. ഈശ്വരാനുഗ്രഹമുണ്ടാകും.

കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ അവസരങ്ങൾ വന്നചേരും. ഭക്ഷണത്തിൽ ക്രമീകരണം ഏർപ്പെടുത്തും. സംസാരശൈലി സർവർക്കും സ്വീകാര്യമാകും.

മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കഴിവുകൾ പ്രകടിപ്പിക്കും. ആദരവുകൾ നേടും. ആത്മാഭിമാനം വർദ്ധിക്കും.