താമരശേരി: തൊട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദര ഭാര്യ ജസീല (26) അറസ്റ്റിൽ. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ 7മാസം പ്രായമുള്ള ഫാത്തിമയെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ അമ്മയോടുള്ള എതിർപ്പും വീട്ടിൽ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലന്ന് പ്രതി കുറ്റസമ്മതം നടത്തി.കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ ശേഷം ഷെമീന കുളിക്കാൻ പോയപ്പോഴാണ് പ്രതി കൃത്യം നടത്തിയത്. കുട്ടിയെക്കാണാതെ ഷെമീന കരഞ്ഞു നിലവിളിച്ചപ്പോൾ
ജസീല തന്നെയാണ് കുട്ടി കിണറ്റിൽ വീണ് കിടക്കുന്ന കാര്യം ഷെമീനയെ അറിയിച്ചത്.അടുക്കളയിൽ പാചകത്തിലായിരുന്ന പ്രതി കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോഴാണ് കുട്ടിയെ കണ്ടതെന്ന് ഷെമീനയോട് പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നടന്ന പോസ്റ്റ്മോർട്ടത്തിൽ വെള്ളം അകത്ത് ചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞതോടെയാണ് ജസീലയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തത്.പുറത്ത്നിന്നൊരാൾ വീട്ടിൽ വെള്ളം ചോദിച്ച് എത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.കേസ് വഴി തിരിച്ചു വിടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പ്രതി കുറ്റസമ്മതം നടത്തിയത്. ജസീലയെ ഇന്ന് കോടതിയിൽ ഹാജരാക്കും.