അബുദാബി : വാടകക്കരാർ നിയമം പരിഷ്കരിച്ചതായി അബുദാബി നീതിന്യായ വകുപ്പ് അറിയിച്ചു. ഒക്‌ടോബർ 14ന് നിലവിൽ വന്ന നിയമം കെട്ടിട ഉടമയ്ക്ക് മാത്രം ഗുണമുള്ളതെന്നിരിക്കെ നിരവധി പരാതികൾ ഉയർന്ന് വന്നതിനെ തുടർന്നാണ് നിയമം പരിഷ്കരിച്ചത്.
വാടകക്കാരെ ഒഴിപ്പിക്കാൻ ഉടമയ്ക്ക് നിയമം കൂടുതൽ സഹായകരമാകുമെന്നതിനാൽ താമസക്കാരിൽ കൂടുതൽ ആശങ്കയുളവാക്കിയിരുന്ന സാഹചര്യത്തിലാണ് ഇത്.വാടക നൽകാത്ത സാഹചര്യത്തിൽ മാത്രമേ ഉടമയ്ക്ക് താമസക്കാരനെ ഒഴിപ്പിക്കാവൂ എന്ന നിബന്ധന കൊണ്ടു വന്നത്.
ഉടമയും വാടകക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനാകുമെന്നും ഇതുമൂലം കൂടുതൽ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.
വാടക കരാർ ഉറപ്പായും നഗരസഭയിൽ രജിസ്റ്റർ ചെയിതിരിക്കണം.കെട്ടിടങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക, മറുവാടകയ്ക്ക് കൊടുക്കുക, വസ്തു വകകൾ നശിപ്പിക്കുക, തുടങ്ങി ഉടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ ഒറ്റ ദിവസത്തിനുള്ളിൽ കോടതി തീർപ്പാക്കുന്നതാണ്.
താമസക്കാരെ ഒഴിപ്പിക്കുന്നതിനായി ഉടമ തർക്ക പരിഹാര സമിതിക്ക് അപേക്ഷ നൽകണം.നിബന്ധനകൾ പാലിക്കാതെയുള്ള അപേക്ഷകൾ നിരസിക്കുന്നതാണ്.അപേക്ഷ സ്വീകരിക്കുകയാണെങ്കിൽ വാടക കുടിശ്ശിക തീർക്കുന്നതിന് താമസക്കാരന് 21 ദിവസത്തെ സമയം അനുവദിക്കും.ശേഷവും കുടിശ്ശിക അടയ്ക്കാത്തവരെ മാത്രമേ ഒഴിപ്പിക്കൂ.നിയമനടപടിയിൽ തൃപ്തരല്ലാത്തവർക്ക് സുപ്രീം കോടതികളെ സമീപിക്കാൻ അവകാശമുണ്ടെന്നും നിയമവകുപ്പ് അറിയിച്ചു.