ദുബായ്: ഡ്യൂട്ടി ഫ്രീ സർപ്രൈസ് സമ്മാനമായ ബി.എം.ഡബ്ല്യൂ ആഡംബര കാർ തിരുവനന്തപുരം സ്വദേശി അജിത് ബാബുവിന് സ്വന്തം.അവധിക്കായി നാട്ടിലേക്ക് പോകുമ്പോൾ എടുത്ത ടിക്കറ്റിലാണ് ഭാഗ്യം അജിത് ബാബുവിനെ തേടിയെത്തിയത്. 349 സീരിസിലെ 0202 എന്ന നമ്പറാണ് സമ്മാനത്തിനർഹമായത്. ഇത്‌വരെ ഒരു മോട്ടോർ ബൈക്ക് പോലും സ്വന്തമായി ഇല്ലാത്ത അജിത്തിന് സമ്മാനത്തിനായി ഇനിയും കാത്തിരിക്കാൻ വയ്യ. അത് കാണാനും യാത്ര ചെയ്യാനും അതിയായ ആഗ്രഹം ഉണ്ടെന്നും അജിത്ത് പറഞ്ഞു.ദുബായ് ഡ്യൂട്ടി ഫ്രീയുടെ നിരന്തരമായ ഭാഗ്യ പരീക്ഷകനാണ് അജിത് ബാബു.
അതേസമയം, ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനമായ ഒരു മില്യൺ യു.എസ് ഡോളർ ഇന്ത്യക്കാരനായ സൗരവ് ഡേയ്ക്കായിരുന്നു ലഭിച്ചത്.ശ്രീലങ്കൻ സ്വദേശി നിരജ്ഞന് ഇതേ രീതിയിൽ തന്നെ റേഞ്ചറോവർ എച്ച്.സി.ഇ 380 എച്ച് പി കാറും സമ്മാനമായി ലഭിച്ചിരുന്നു.