sabarimala

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ സമർപ്പിക്കപ്പെട്ടു. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹർജികൾ ഫയൽ ചെയ്യുന്നതിന് സ്ത്രീകൾ അറ്റോർണി ജനറലിന്റെ അനുമതി തേടി.

സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, ബി.ജെ.പി നേതാവും നടനുമായ കൊല്ലം തുളസി,​ മുരളീധരൻ ഉണ്ണിത്താൻ എന്നിവർക്കെതിരെ നപടി വേണമെന്നാണ് വനിതാ അഭിഭാഷക നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവർ, പി.രാമവർമ രാജ എന്നിവർക്ക് എതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടിയും മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു.