potato-poori

ചേരുവകൾ
ഗോതമ്പുമാവ്.........150 ഗ്രാം
പുഴുങ്ങിയ ഉരുളക്കിഴങ്ങ്......150 ഗ്രാം
മല്ലിയില പൊടിയായരിഞ്ഞത്............ഒരു ടേ.സ്പൂൺ
മഞ്ഞൾപ്പൊടി.........കാൽ ടീ.സ്പൂൺ
മുളകുപൊടി........കാൽ ടീ.സ്പൂൺ
ഉപ്പ്..............പാകത്തിന്
എണ്ണ...............വറുക്കാൻ

തയ്യാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഉടയ്ക്കുക. ഇതിൽ ഗോതമ്പുമാവ്, മഞ്ഞൾ, മുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് ഏതാനും സെക്കന്റ് യോജിപ്പിക്കുക. വെള്ളം ആവശ്യത്തിന് തളിച്ച് അല്പം എണ്ണ ചേർത്ത് കുഴച്ചുവയ്ക്കുക. രണ്ടു ടേ. സ്പൂണോളം മാവ് എടുത്ത് ഉരുളയാക്കി അല്പം എണ്ണ മീതെ തടവി കനം കുറച്ച് പരത്തുക. പൊടി വിതറേണ്ടതില്ല. ചൂടെണ്ണയിൽ വറുത്ത് കോരുക. എല്ലാം ഇതേപോലെ തയ്യാറാക്കുക.