pm-modi

ന്യൂഡൽഹി : 2018ലെ സോൾ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. രാജ്യാന്തര സഹകരണങ്ങൾക്കും സാമ്പത്തിക വളർച്ചക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ബഹുമതിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ അഴിമതി രഹിതമായ പ്രവർത്തനങ്ങളെയും നോട്ട് നിരോധനത്തെയും പുരസ്കാര സമിതി പ്രശംസിച്ചു.സോൾ സമിതിയുടെ സമാധാന പുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. 'മോദിനോമിക്സിൽ' കൂടി ഇന്ത്യയിലെ സാമ്പത്തിക വളർച്ചയ്ക്കും സമാധാനത്തിനും നൽകിയ സംഭാവനകൾ ലോകം അംഗീകരിച്ചെന്നും രവീഷ്‌കുമാർ ട്വിറ്ററിൽ കുറിച്ചു. മുൻ യു.എസ് ജനറൽ സെക്രട്ടറി കോഫി അന്നനും ഇതേ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.