ചേരുവകൾ
അവൽ......രണ്ടുകപ്പ്
ഉരുളക്കിഴങ്ങ്.........രണ്ടെണ്ണം (പുഴുങ്ങി ചെറുതായരിഞ്ഞത്)
കാരറ്റ് ഗ്രേറ്റ് ചെയ്തത്........ 2 ടീ.സ്പൂൺ
പച്ചമുളക്..........നാലെണ്ണം (ചെറുതായരിഞ്ഞത്)
ഒലിവെണ്ണ.............4 ടീ.സ്പൂൺ
കടുക്, ഉഴുന്ന്.......അര ടീ സ്പൂൺ വീതം
കടലപ്പരിപ്പ്.............2 ടീ.സ്പൂൺ വീതം
ഉപ്പ്....................പാകത്തിന്
കറിവേപ്പില...............4 എണ്ണം
മല്ലിയില (ചെറുതായരിഞ്ഞത്) ...............ഒരു പിടി (അലങ്കരിക്കാൻ)
സവാള .........രണ്ടെണ്ണം
തയ്യാറാക്കുന്നവിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് ചെറുതായരിയുക.അവലിൽ വെള്ളം തളിച്ച് 15 മിനിട്ട് വച്ച് മയമാക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക. കറിവേപ്പില, കടുക്, ഉഴുന്ന്, കടലപ്പരിപ്പ് എന്നിവയിട്ട് 3045 സെക്കന്റ് വയ്ക്കുക. കടുക് പൊട്ടുമ്പോൾ സവാള, പച്ചമുളക്, ഉരുളക്കിഴങ്ങ്, കാരറ്റ്, ഉപ്പ് എന്നിവ ചേർക്കുക. ഒരുമിനിട്ടിളക്കുക. അവൽ പിഴിഞ്ഞതും ചേർത്തിളക്കി ബൗളിലേക്ക് മാറ്റുക. മല്ലിയില ഇട്ടലങ്കരിച്ച് അഞ്ചുമിനിട്ട് വയ്ക്കുക.