ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ സിനിമകളിലെ നെടുമുടി വേണുവിന്റെ വേഷം തിലകൻ തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്ത് നേരത്തേ തന്നെയുള്ളതാണ്. എന്നാൽ ആ വാദം അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞു. കൗമുദി ചാനലിന്റെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിലായിരുന്നു വിവാദത്തെ കുറിച്ച് സിന്ധു മനസ് തുറന്നത്.
താരങ്ങളെ നിശ്ചയിക്കുന്നതിൽ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ വേഷവും ഭരതം എന്ന ചിത്രത്തിലെ വേഷവും നെടുമുടി വേണുവിനെ മനസിൽ കണ്ട് തന്നെയാണ് ലോഹിതദാസ് എഴുതിയത്. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് കൊടുക്കൂ എന്ന് ലോഹിക്ക് വാശിയുണ്ടായിരുന്നു. 1987, 88, 89 വർഷങ്ങളിൽ തിലകന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസ് നൽകിയ കഥാപാത്രങ്ങളാണ്.
നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നൽ മാത്രമാണ്. ഇല്ലാത്തത് പറഞ്ഞപ്പോൾ ആളുകൾക്ക് വിഷമം ഉണ്ടായിട്ടുണ്ടാകാമെന്നും സിന്ധു പറഞ്ഞു.