1. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം. കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം 5 വർഷം കൂടുമ്പോൾ മാറുന്നതല്ല എന്ന് ശശികുമാര വർമ്മ. ക്ഷേത്രം ഭക്തരുടേത് ആണ്. മേൽകോയ്മ അധികാരം ആണ് ദേവസ്വം ബോർഡിന് ഉള്ളത്. ക്ഷേത്രത്തിലെ ആചാരങ്ങൾ നടപ്പിലാക്കാതെ വന്നപ്പോൾ ആണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്
2. ദേവസ്വം ബോർഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിക്കുന്നത്. ശബരിമലയിലെ പണത്തിൽ കണ്ണുംനട്ട് ഇരിക്കുന്നവരല്ല പന്തളം കൊട്ടാരത്തിൽ ഉള്ളത്. യുവതികളായ ഭക്തരാരും ക്ഷേത്രത്തിലേക്ക് എത്തിയില്ല എന്നും പന്തളം കൊട്ടാര പ്രതിനിധി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വേദനിപ്പിച്ചു എന്ന് കൊട്ടാരം പ്രതിനിധി നാരായണ വർമ്മ
3. തിരുവിതാംകൂറിൽ നിന്ന് പണം വാങ്ങിയത്, രാജ്യ സുരക്ഷയ്ക്കു വേണ്ടി. കവനന്റിലെ മേൽകോയ്മ അവകാശ പ്രകാരം കൈമാറിയവർക്കും അവകാശമുണ്ട്. സവർണർ എന്നും അവർണർ എന്നും പറഞ്ഞ് തമ്മിലടിക്കാൻ നടന്ന ശ്രമം ഫലം കണ്ടില്ല. ആചാര ലംഘനം ഉണ്ടായാൽ ഭക്തർക്ക് ചോദിക്കാൻ അവകാശം ഉണ്ട്. ദേവസ്വം ബോർഡ് ട്രസ്റ്റി മാത്രമാണ് എന്നും പന്തളം കൊട്ടാരം. ആചാരം സംബന്ധിച്ച അവസാന വാക്ക് തന്ത്രി എന്നും ഓർമ്മപ്പെടുത്തൽ
4. കേരളകൗമുദി ഫോട്ടോ എഡിറ്ററായിരുന്ന എസ്.എസ്. റാമിന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് രൂപം നൽകിയ എസ്.എസ്. റാം ഫൗണ്ടേഷൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഥമ എസ്.എസ്. റാം ഫൗണ്ടേഷൻ അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാന മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മാദ്ധ്യമം ഫോട്ടോഗ്രാഫർ അഭിജിത് ഏറ്റുവാങ്ങി. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
5. മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാൻ പറ്റുന്ന ആചാരങ്ങൾ അല്ല ശബരിമലയിലേത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളുടെ ആശങ്കയും ഭയവും ആളിക്കത്തിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ അങ്ങേയറ്റം അനുചിതമെന്നും വിശ്വസികളോടുള്ള യുദ്ധ പ്രഖ്യാപനവും ആണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു
6. ലൈംഗീക അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഉൾക്കൊള്ളുന്ന സമിതിയാണ് രൂപീകരിക്കേണ്ടത് എന്ന് താര സംഘടനയായ അമ്മ ഹൈക്കോടതിയിൽ. ലൈംഗീക അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമാ കളക്ടീവ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, സംഘടനയിൽ ഇപ്പോൾ തന്നെ പരാതി പരിഹാരത്തിനുള്ള സമിതി ഉണ്ടെന്ന് അമ്മ ഹൈക്കോടതിയെ അറിയിച്ചു. കേസ് നവംബർ 7ലേക്ക് മാറ്റി
7. സംസ്ഥാനത്ത് ഇറച്ചി കോഴി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം നൂറ് രൂപയോളമാണ് വില വർധിച്ചത്. 240 രൂപ വരെയാണ് നിലവിൽ ഇറച്ചി കോഴിയ്ക്ക് വില. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ പല കോഴി ഫാമുകളും പൂട്ടിപ്പോയതോടെ ഇത് മുതലെടുക്കാൻ അന്യ സംസ്ഥാനത്ത് നിന്നുള്ള കോഴികൾക്ക് വില കൂട്ടിയാണ് കച്ചവടക്കാർ മാർക്കറ്റിൽ എത്തിക്കുന്നത്
8. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പാകിസ്ഥാന് സൗദി അറേബ്യ 6 ബില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. 3 ബില്യൺ ഡോളറിന്റെ വിദേശ സഹായമായും ഇന്ധന ഇറക്കുമതിക്കായി 3 ബില്യൺ ഡോളറിന്റെ വായ്പയുമാണ് നൽകുക. സൗദി നിക്ഷേപക സംഗമത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് സഹായം പ്രഖ്യാപനം ഉണ്ടായത്
9. കുഞ്ചാക്കോ ബോബനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പായിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. എന്റെ മാത്രം പെൺങ്കിളി എന്നു തുടങ്ങുന്ന മനോഹര ഗാനം സച്ചിൻ വാര്യരാണ് അലപിച്ചിരിക്കുന്നത്. ബി.എച്ച് ഹരിനാരായണൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനത്തിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്
10. ആകാംക്ഷ ഉണർത്തി ഒടിയൻ മാണിക്യന്റെ പുതിയ പോസ്റ്ററുകൾ പുറത്തു വിട്ടു. മഞ്ജുവാര്യരുടെ കഥാപാത്രം പ്രഭയുടെ ലുക്കും പോസ്റ്ററിലൂടെ പുറത്തു വിട്ടിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മധ്യ കേരളത്തിൽ ഒരു കാലത്ത് നിന്നിരുന്ന ഒടി വിദ്യയും മറ്റുമാണ് ശ്രീകുമാർ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം