കണ്ണൂർ: കേരള സന്ദർശനത്തിനായി എത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ കണ്ണൂർ വിമാനത്താവളത്തിൽ പറന്നിറങ്ങും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന ആദ്യ യാത്രക്കാരന്‍ എന്ന ബഹുമതി കൂടി ഈ സന്ദര്‍ശനത്തിനിടെ ബി.ജെ.പി അദ്ധ്യക്ഷന്‍ സ്വന്തമാക്കും. രണ്ടാമതായും കണ്ണൂരിലെത്തുന്ന അമിത് ഷാ ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്തിരം ഉദ്ഘാടനം ചെയ്യും. ഇതിന് മുൻപ് ജനുരക്ഷാ യാത്രക്കായിരുന്നു അമിത് ഷാ കണ്ണൂരെത്തിയത്. അന്ന് പിണറായി സന്ദർശിക്കാതെ അദ്ദേഹം മടങ്ങിയിരുന്നു.
സി.പി.എം പ്രവർത്തക്കർ കൊലപ്പെടുത്തിയ ഉത്തമൻ,മകൻ രമിത്ത് എന്നിവരുടെ വീട് അദ്ദേഹം സന്ദർശിക്കും. അതേസമയം, പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതും ബി.ജെ.പിയെ പിണക്കിയിരുന്നു. എന്നാലും കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ആദ്യ യാത്രക്കാരനെന്ന ബഹുമതി അമിത് ഷാ സ്വന്തമാക്കും. പ്രത്യേക വിമാനത്തിലാണ് ശനിയാഴ്ച രാവിലെ പറന്നിറങ്ങുന്നത്.