astro

അശ്വതി: പിതാവിൽനിന്നും സഹായസഹകരണങ്ങൾ ലഭിക്കും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.

ഭരണി: സഹോദരാദിഗുണം പ്രതീക്ഷിക്കാം. അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. കർമ്മ സംബന്ധമായി യാത്രകൾ ആവശ്യമായി വരും.വിശേഷ വസ്ത്രാഭരണാധികൾ ലഭിക്കും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

കാർത്തിക: വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് അവിചാരിതമായി ധനലാഭം ഉണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

രോഹിണി: സഹോദരാദി ഗുണം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. അനാവശ്യസംസാരം ഒഴിവാക്കുക. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായിനടക്കും. ബഹുജനപ്രീതി ഉണ്ടാകും. ദുർഗാ ദേവിക്ക് നെയ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

മകയീരം:ഭാഗ്യവും ധനലാഭവും ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനെക്കാൾ ഗുണം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.

തിരുവാതിര: ആഡംബര വസ്തുക്കളിൽ താത്പ്പര്യം വർദ്ധിക്കും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. കണ്ടക ശനികാലമായതിനാൽ അപകീർത്തി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മണ്ണാറശ്ശാല ക്ഷേത്ര ദർശനം. തിങ്കളാഴ്ച ദിവസം അനുകൂലം.

പുണർതം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മാതൃഗുണം ഉണ്ടാകും. കണ്ടക ശനികാലമായതിനാൽ ആരോഗ്യ പ്രശ്നങ്ങൾ മനസിനെ അസ്വസ്ഥമാക്കും. സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം

പൂയം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കുടുംബ ജീവിതം സന്തോഷപ്രദമാകും. വാഹനലാഭം ഉണ്ടാകും. പിതൃഗുണം പ്രതീക്ഷിക്കാം, ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.

ആയില്യം: ഉന്നതവിദ്യക്ക് അനുകൂല സമയം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. ഗൃഹനിർമ്മാണത്തിന് വേണ്ടി ധനം ചെലവാക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. നാഗരാജക്ഷേത്ര ദർശനം ഉത്തമം. സർപ്പ പ്രീതി വരുത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

മകം: സന്താനങ്ങളാൽ മനഃസന്തോഷം ലഭിക്കും. പലവിധത്തിൽ സാമ്പത്തികനേട്ടം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും അവിവാഹിതരുടെ വിവാഹ കാര്യങ്ങൾക്കു അനുകൂല തീരുമാനം എടുക്കും. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക.വ്യാഴാഴ്ച ദിവസം അനുകൂലം.

പൂരം: മനഃസന്തോഷംഉണ്ടാകും. ഉദ്യോഗസ്ഥന്മാർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. മാതൃപിതൃഗുണം അനുഭവപ്പെടും. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂലസമയം. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഉത്രം: മാതൃഗുണം ലഭിക്കും.ആരോഗ്യപരമായി നല്ലതല്ല. സാമ്പത്തിക ഗുണം പ്രതീക്ഷിയ്ക്കാം. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. കണ്ടക ശനി കാലമായതിനാൽ തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും.ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് ഉത്തമം. ചൊവ്വാഴ്ച ദിവസം മംഗളകർമ്മങ്ങൾക്ക് നല്ലതല്ല.

അത്തം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കണ്ടക ശനികാലമായതിനാൽ ദാമ്പത്യകലഹത്തിന് സാദ്ധ്യത. നരസിംഹമൂർത്തിക്ക് പാനകം നടത്തുക.വ്യാഴാഴ്ച ദിവസം അനുകൂലം.

ചിത്തിര: ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കണ്ടകശനി കാലമായതിനാൽ ആരോഗ്യപരമായി നല്ലകാലമല്ല, ഗൃഹഭരണകാര്യങ്ങളിൽ ചെറിയ അലസതകൾ അനുഭവപ്പെടും. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

ചോതി: സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. വിദേശയാത്രക്ക് അനുകൂലം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.

വിശാഖം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വെള്ളിയാഴ്ച ദിവസം അനുകൂലം.

അനിഴം: തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. സന്താനഗുണം പ്രതീക്ഷിയ്ക്കാം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ഏഴരശനികാലമായതിനാൽ ആരോഗ്യപരമായിശ്രദ്ധിക്കുക. ശിവക്ഷേത്ര ദർശനം, ജലധാര. തിങ്കളാഴ്ച ദിവസം അനുകൂലം.

കേട്ട: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഏഴരശനികാലമായതിനാൽ ആരോഗ്യപരമായിശ്രദ്ധിക്കണം. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദർശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.

മൂലം: മാതൃസ്വത്ത് ലഭിക്കും. ശത്രുക്കൾ മിത്രങ്ങളാകാൻ ശ്രമിക്കും. ഏഴരശനികാലമായതിനാൽ ആരോഗ്യപരമായി ശ്രദ്ധിക്കണം. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും, നൂതന വസ്ത്രാഭരണാദികൾ ലഭിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.

പൂരാടം: പിതൃഗുണം ലഭിക്കും. യാത്രകൾ ഉല്ലാസപ്രദമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. ഏഴരശനി കാലമായതിനാൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.

ഉത്രാടം: ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത.സംസാരത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ പ്രതീക്ഷിക്കാത്ത നേട്ടം ലഭിക്കും. ഏഴരശനികാലമായതിനാൽ ബിസിനസ്സ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല.ശ്രീ കൃഷ്ണന് കദളിപഴം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.

തിരുവോണം: സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും. ജോലിഭാരം വർദ്ധിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഏഴരശനികാലമായതിനാൽ ചെലവുകൾ വർദ്ധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

അവിട്ടം: വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. സ്ഥലമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തിൽ തുളസിപ്പൂവ് കൊണ്ട് അർച്ചന നടത്തുന്നതും പാൽപ്പായസം കഴിപ്പിക്കുന്നതും ഉത്തമമാണ്.

ചതയം: ഉദ്യോഗസ്ഥർക്ക് പലവിധത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വിഷ്ണു ക്ഷേത്ര ദർശനം. വ്യാഴാഴ്ച ദിവസം അനുകൂലം.

പൂരുരുട്ടാതി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിദ്യാർത്ഥികൾ മത്സരപരീക്ഷകളിൽ വിജയിക്കും. പലവിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.

ഉത്രട്ടാതി: ധനലാഭം ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. കണ്ടകശനികാലമായതിനാൽ ആരോഗ്യപരമായി ശ്രദ്ധിക്കണം. കർമ്മരംഗത്ത് തടസ്സങ്ങൾ നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.

രേവതി: പുണ്യക്ഷേത്ര ദർശനത്തിന് സാദ്ധ്യതയുണ്ട്. കണ്ടക ശനികാലമായതിനാൽ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്അനുകൂല സമയമല്ല.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. വിഷ്ണുപ്രീതി വരുത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.