ഫാൻസിനെ കണ്ട് സന്തോഷിക്കുന്നവരെയാണ് കൂടുതൽ കണ്ടിട്ടുള്ളത്. എന്നാൽ ആരാധകരുടെ എണ്ണം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഒരു സംവിധായകൻ. അതും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകരെ കണ്ട്. സംവിധായകൻ വൈശാഖാണ് തന്റെ അമ്പരപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മധുരരാജയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ കാണാൻ ഹൈദരാബാദ് എത്തിയതായിരുന്നു വൈശാഖ്. തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. ലൊക്കേഷനിലെ ചിത്രങ്ങളും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലൂടെ ഇതിനോടകം തന്നെ വൈശാഖിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. 8000 ത്തോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളോടൊപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്.
അവിടെക്കൂടിയ ജനങ്ങളെ കണ്ടപ്പോൾ താൻ അമ്പരന്നുപോയി. ഇതുപോലെയുള്ള ഫ്രെയിമൊന്നും തന്റെ സിനിമയിൽ പകർത്താനാവില്ലല്ലോയെന്നുള്ള സങ്കടവുമുണ്ട്. റിയൽ ഹീറോ അദ്ദേഹത്തിന്റെ യാത്ര തുടരുകയാണെന്നും വൈശാഖ് തന്റെ കുറിപ്പിൽ പറയുന്നു. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിൽ വൈ.എസ്. രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററും ഗാനങ്ങളുമൊക്കെ ഇതിനകം വൈറലായിക്കഴിഞ്ഞു. സൂപ്പർ ഹിറ്റായ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് വൈശാഖ് ഒരുക്കുന്ന മധുരരാജ. പൃഥ്വിരാജിനു പകരം തമിഴ് നടൻ ജയ് എത്തുന്ന ചിത്രത്തിൽ അനുശ്രീ, ഷംന കാസിം, ജഗപതി ബാബു, നെടുമുടി വേണു, വിജയരാഘവൻ തുടങ്ങി വൻ !*!താരനിരയാണ് അണിനിരക്കുന്നത്. പീറ്റർ!*! ഹെയ്നാണ് ചിത്രത്തിന് ആക്ഷനൊരുക്കുന്നത്.