കൊൽക്കത്ത: നൂറു വയസുകാരിയെ ക്രൂരമാനഭംഗത്തിനിരയാക്കിയ ഇരുപതുകാരനെ പൊലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂർ സ്വദേശി അഭിജിത് എന്ന അർഖ ബിശ്വാസാണ് പിടിയിലായത്. അയൽവാസിയായ വയോധികയെ മാനഭംഗപ്പെടുത്തിയ പ്രതിയെ ഇവരുടെ ബന്ധുക്കൾ ചേർന്നാണ് പിടികൂടിയത്. എന്നാൽ താൻ മദ്യലഹരിയിലായിരുന്നെന്നാണ് പ്രതി പൊലീസിന് നൽകിയ വിശദീകരണം. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. ഇവർ ഉറക്കെനിലവിളിച്ചതിനെ തുടർന്ന് വീട്ടുകാർ ഓടിയെത്തി. മുറിയിലെ കട്ടിലിനടിയിൽ ഒളിച്ച പ്രതിയെ ഇവർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വയോധികയുടെ മകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.