നടിമാരെന്നാൽ പലരും കരുതുന്നത് പ്രൊഫഷണൽ പ്രോസ്റ്റിറ്റ്യൂട്ടുകളായാണെന്ന് നടി മുംതാസ്. മീ ടു വിവാദങ്ങൾക്കിടെയാണ് താരം തന്റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. മോശമായി പെരുമാറുന്നവരോട് അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുംതാസ് പറയുന്നു.
ആളുകളിൽ പലരുടെയും ചില സിനിമാക്കാരുടെയും ചിന്ത നടിമാരെന്നാൽ പ്രോസ്റ്റിറ്റ്യൂട്ടുകളാണെന്നാണ്. മികച്ച നടിയാവുകയാണ് ലക്ഷ്യമെങ്കിലും അതിനായി ഏതുതരം വിട്ടുവീഴ്ചയും നടത്തുന്നതിനോട് യോജിപ്പില്ല. ഔട്ട് ഡോർ ഷൂട്ടിംഗിൽ സഹകരിക്കില്ലെന്ന് ആരോപിച്ച് ചില സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിങ്ങൾക്ക് കംഫർട്ടബിളായവരെ വച്ച് ചിത്രീകരിച്ചോളൂ എന്ന് പറഞ്ഞ് ആ ലൊക്കേഷനുകളിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. അതിൽ തെല്ലും വിഷമം തോന്നിയിട്ടില്ല. നിർമ്മാതാവിന്റെയോ സംവിധായകന്റെയോ മുറിയിൽ ഒറ്റയ്ക്കു ചെല്ലാൻ പറഞ്ഞാൽ അത് അനുസരിക്കരുത്. അത്തരം സന്ദർഭങ്ങൾ ഒഴിവാക്കുക തന്നെ വേണം. ഓഡിഷനു പോകുമ്പോഴും അമ്മയ്‌ക്കൊപ്പമായിരുന്നു പോയത്. അമ്മയില്ലാത്ത സന്ദർഭങ്ങളിൽ ഒരു പൊതി മുളകുപൊടി കൈയിൽ കരുതുമായിരുന്നു. അത് അമ്മയുടെ നിർബന്ധമാണ്. അത്തരം രീതികൾ ഇപ്പോൾ കാലഹരണപ്പെട്ടെങ്കിലും മുൻകരുതലുകൾ എപ്പോഴും നല്ലതാണെന്നും മുംതാസ് പറയുന്നു.