വിശാഖപട്ടണം: കൊഹ്ലിയുടെ ബാറ്റിംഗ് കുതിപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിൽ 321 റൺസ്. രോഹിത് ശർമ്മയുടെ വിക്കറ്റോടെ തുടക്കം പതറിയെങ്കിലും ക്യാപ്ടൻ വിരാട് കൊഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് (157) ഇന്ത്യയ്ക്ക് തുണയായി. ഇന്ത്യയ്ക്ക് വേണ്ടി അമ്പാട്ടു റായിഡു 73 റൺസും ശിഖർ ധവാൻ ധോണി എന്നിവർ 29ഉം 20 റൺസ് സ്കോർ ബോർഡിൽ ചേർത്തു.