train-18

ന്യൂഡൽഹി:ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച പ്രത്യേക എൻജിനില്ലാത്ത സെമി ഹൈ‌സ്‌പീഡ് ട്രെയിൻ ഈ മാസം 29ന് പരീക്ഷണയോട്ടം തുടങ്ങും. 2018ൽ നിർമ്മിച്ചതിനാൽ 'ട്രെയിൻ 18'എന്നാണ് പേര്. ശതാബ്ദി ട്രെയിനുകൾക്ക് പകരമാണ് ട്രെയിൻ18. ഓരോ കോച്ചിലും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോട്ടോറുകൾ അടങ്ങുന്ന ഒരു മോഡ്യൂൾ ആണ് ട്രെയിനിനെ ചലിപ്പിക്കുന്നത്.സ്വയം വേഗത കൂട്ടും.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി പതിനെട്ട് മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചത്.ആദ്യം ഫാക്ടറിക്ക് പുറത്ത് മൂന്നോ നാലോ ദിവസം പരീക്ഷണ ഓട്ടം നടത്തും. തുടർന്ന് കൂടുതൽ പരീക്ഷണങ്ങൾക്കായി റെയിൽവേയുടെ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന് കൈമാറും. ട്രാക്കുകൾ ഇതിന് വേണ്ടി പരിഷ്‌കരിക്കണം.

വേഗത മണിക്കൂറിൽ 160 കി.മീ

ശതാബ്ദി 130 കി.മീ

സമയലാഭം 15ശതമാനം

ചെലവ്: 100 കോടി

16 ചെയർകാർ കോച്ചുകൾ

നടുവിൽ രണ്ട് എക്സിക്യൂട്ടിവ് കോച്ചുകൾ

ഓരോന്നിലും 52 സീറ്റുകൾ

മറ്റ് കോച്ചുകളിൽ 78 സീറ്റുകൾ

മുഴുവൻ എ.സി

സി.സി.ടിവി കാമറകൾ
ഓട്ടോമാറ്റിക് ഡോറുകൾ

ചവിട്ടുപടി പുറത്തേക്ക് വരും

ജി.പി.എസ്, വൈ - ഫൈ