തൃശൂർ: ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശൂർ മാൾ ഒഫ് ജോയിയിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന കേക്ക് മിക്‌സിംഗ് സെറിമണി 27ന് വൈകിട്ട് 4.30ന് നടക്കും. ഈന്തപ്പഴം, അത്തിപ്പഴം, കശുഅണ്ടി, സുഗന്ധവ്യഞ്ജനങ്ങൾ, റെഡ് വൈൻ തുടങ്ങി 2,000 കിലോഗ്രാം വരുന്ന ചേരുവകൾ ഉൾപ്പെടുത്തി വൈവിദ്ധ്യമാർന്ന കേക്കുകളാണ് തയ്യാറാക്കുകയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.