air
ആഭ്യന്തര വിമാനയാത്ര

ന്യൂഡൽഹി: ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രയ്‌ക്ക് പ്രിയമേറുന്നതായി ഡി.ജി.സി.എയുടെ കണക്ക്. കഴിഞ്ഞമാസം യാത്രികരുടെ എണ്ണത്തിലെ വളർച്ച 18.95 ശതമാനമാണ്. 1.15 പേരാണ് കഴിഞ്ഞമാസം വ്യോമമാർഗം പറന്നത്. പ്രതിയാത്രയിൽ 93.2 ശതമാനം സീറ്റുകളും വിറ്റഴിച്ച (ലോഡ് ഫാക്‌ടർ) സ്‌പൈസ് ജെറ്രാണ് സെപ്‌തംബറിൽ ഒന്നാമതെത്തിയത്. ഗോ എയർ (90.6 ശതമാനം), വിസ്‌താര, ജെറ്ര് എയർവെയ്‌സ് (ഇരുവരും 84.9 ശതമാനം) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സർവീസുകളുടെ കൃത്യതയിൽ ഒന്നാമത് ഗോ എയറാണ് (90.4 ശതമാനം).