cbi

1. ശബരിമല സന്നിധാനത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി സമയ നിയന്ത്രണം വരുന്നു. തീർത്ഥാടകർക്ക് ഒരു ദിവത്തിൽ കൂടുതൽ മുറി അനുവദിക്കരുത് എന്ന് സർക്കാരിന് നിർദ്ദേശം സമർപ്പിച്ച് പൊലീസ്. 16 മുതൽ 24 മണിക്കൂർ മാത്രമേ സ്ഥലത്ത് തുടരാനാകൂ. സർക്കാരിന് നിർദ്ദേശം നൽകിയത് പൊലീസിന്റെ ഉന്നതതല യോഗം. നിലയ്ക്കൽ മുതൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനും ആലോചന.


2. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അനുമതി തേടും. സംഘർഷത്തിൽ ആക്രമം നടത്തിയവർക്ക് എതിരെ നടപടി എടുക്കാനും തീരുമാനം. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവർക്ക് എതിരെ കേസ് എടുത്ത് അന്വേഷണം നടത്തും. സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർ അന്വേഷണം നടത്തും. പൊലീസ് ഉന്നതതല യോഗം ഈ മാസം 29ന് വീണ്ടും ചേരും. ശബരിമല വിഷയത്തിൽ ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 31ന് തിരുവനന്തപുരത്ത് യോഗം ചേരും.


3. സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് തന്നെ മാറ്റാൻ കാരണം, ഉന്നത ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണം എന്ന് അലോക് വർമ്മ. അന്വേഷണങ്ങൾ സർക്കാരിന് താല്പര്യമില്ലാത്ത തലത്തിലേക്ക് നീങ്ങി. അതീവ ഗൗരവ സ്വഭാവമുള്ള നിരവധി കേസുകൾ ഉണ്ട്. ഇവയിൽ സ്വതന്ത്രമായ അന്വേഷണം വേണം. തന്നെ മാറ്റിയത്, സി.ബി.ഐ നിയമത്തിലെ 4 ബി വകുപ്പിന് എതിരെന്നും അലോക് വർമ്മ. മുൻ ഡയറക്ടർ സമർപ്പിച്ച ഹർജി കോടതി മറ്റെന്നാൾ പരിഗണിക്കും.


4. വിഷയത്തിൽ വിശദീകരിച്ച് കേന്ദ്ര സർക്കാർ. ഡയറക്ടർ സി.വി.സിയുമായി സഹകരിച്ചില്ല. ഉന്നത ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികളും രേഖകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നൽകാൻ ഡയറക്ടർ വിസമ്മതിച്ചു. സ്ഥാനചലനം ഇതേ തുടർന്ന് എന്നും കേന്ദ്ര സർക്കാർ. സി.ബി.ഐയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് അനിവാര്യം എന്ന് ധനമന്ത്രി അരുൺ ജെ്ര്രയ്‌ലി.


5. കേന്ദ്ര വിജിലൻസ് കമ്മിഷന് മാത്രമേ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം നടത്താനാകൂ. രണ്ട് ഉദ്യോഗസ്ഥർക്കും എതിരായ നടപടി സി.വി.സിയുടെ നിർദ്ദേശ പ്രകാരം. ഡയറക്ടറും സ്‌പെഷ്യൽ ഡയറക്ടറും ആരോപണം നേരിടുന്നു. ഈ സാഹചര്യത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് വേണ്ടി ആണ് ഇരുവരേയും മാറ്റിയത് എന്നും ഇതിൽ റഫാലുമായി യാതൊരു ബന്ധവും ഇല്ലെന്നും ജെ്ര്രയ്‌ലി.


6. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം. കൊട്ടാരത്തിന് ക്ഷേത്രവുമായുള്ള ബന്ധം 5 വർഷം കൂടുമ്പോൾ മാറുന്നതല്ല എന്ന് ശശികുമാര വർമ്മ. ക്ഷേത്രം ഭക്തരുടേത് ആണ്. മേൽകോയ്മ അധികാരം ആണ് ദേവസ്വം ബോർഡിന് ഉള്ളത്. ക്ഷേത്രത്തിലെ ആചാരങ്ങൾ നടപ്പിലാക്കാതെ വന്നപ്പോൾ ആണ് കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്.


7. ദേവസ്വം ബോർഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിക്കുന്നത്. ശബരിമലയിലെ പണത്തിൽ കണ്ണുംനട്ട് ഇരിക്കുന്നവരല്ല പന്തളം കൊട്ടാരത്തിൽ ഉള്ളത്. യുവതികളായ ഭക്തരാരും ക്ഷേത്രത്തിലേക്ക് എത്തിയില്ല എന്നും പന്തളം കൊട്ടാര പ്രതിനിധി. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ വേദനിപ്പിച്ചു എന്ന് കൊട്ടാരം പ്രതിനിധി നാരായണ വർമ്മ.


8. തിരുവിതാംകൂറിൽ നിന്ന് പണം വാങ്ങിയത്, രാജ്യ സുരക്ഷയ്ക്കു വേണ്ടി. കവനന്റിലെ മേൽകോയ്മ അവകാശ പ്രകാരം കൈമാറിയവർക്കും അവകാശമുണ്ട്. സവർണർ എന്നും അവർണർ എന്നും പറഞ്ഞ് തമ്മിലടിക്കാൻ നടന്ന ശ്രമം ഫലം കണ്ടില്ല. ആചാര ലംഘനം ഉണ്ടായാൽ ഭക്തർക്ക് ചോദിക്കാൻ അവകാശം ഉണ്ട്. ദേവസ്വം ബോർഡ് ട്രസ്റ്റി മാത്രമാണ് എന്നും പന്തളം കൊട്ടാരം. ആചാരം സംബന്ധിച്ച അവസാന വാക്ക് തന്ത്രി എന്നും ഓർമ്മപ്പെടുത്തൽ.


9. ഭാരത് സ്റ്റേജ്4 നിലവാരത്തിലുള്ള വാഹനങ്ങൾ 2020 മാർച്ച് 31ന് ശേഷം രാജ്യത്ത് വിൽക്കരുത് എന്ന് സുപ്രീംകോടതി. ഉത്തരവ്, മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി. 2020 ഏപ്രിൽ ഒന്ന് മുതൽ ഭാരത് സ്റ്റേജ്6 നിലവാരത്തിലുള്ള വാഹനങ്ങളുടെ വിൽപ്പനയും രജിസ്‌ട്രേഷനും മാത്രമേ അനുവദിക്കാവൂ എന്നും കോടതി. വാഹനങ്ങളിൽ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതാണ് ബി.എസ് മാനദണ്ഡം.


10. കാത്തിരിക്കാൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി ഒരുക്കമല്ല. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് നേടിയ താരമായി വിരാട് കൊഹ്ലി. പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ താരവും അഞ്ചാമത്തെ ഇന്ത്യൻ താരവും ആണ് വിരാട് കൊഹ്ലി. നേട്ടം സ്വന്തമാക്കിയത് 213 മത്സരങ്ങളിൽ നിന്ന്. കൊഹ്ലി മറികടന്നത് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ. സച്ചിൻ പതിനായിരം റൺസ് നേടിയത് 259 മത്സരങ്ങളിൽ നിന്ന്. കൊഹ്ലി എലൈറ്റ് ക്ലബിലേക്ക് കുതിച്ചത്, വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ.


11. വിശാഖപട്ടണത്ത് പതിനായിരം റൺസിന് ഒപ്പം ഏകദിനത്തിലെ 37ാം സെഞ്ച്വറിയും കൊഹ്ലി സ്വന്തമാക്കി. വിൻഡീസിന് എതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടവും കൊഹ്ലി സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്ക്ക് എതിരെ വിൻഡീസിന് 322 റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് കൊഹ്ലിയും അർദ്ധ സെഞ്ച്വറി നേടിയ അമ്പാട്ടി റായിഡുവും.