-maharashtra-chief-secrat

മുംബയ്: മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടെ 40 പേർ സ‌ഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. മുംബയ് നരിമാൻ പോയിന്റിനടുത്തുള്ള ശിവാജി സ്‌മാരക പ്രതിമ നിർമ്മിക്കാനിരിക്കുന്ന സ്ഥലത്തിന് അടുത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ട എല്ലാവരെയും രക്ഷിച്ചതായി ഭാരതീയ തീരസംരക്ഷണ സേന അറിയിച്ചു.

വൈകുന്നേരം 4.15 അടുപ്പിച്ചായിരുന്നു അപകടം. ശിവാജി സ്മാരക പ്രതിമയുടെ നിർമ്മാണം പ്രവർത്തനങ്ങളുടെ പൂജയ്‌ക്ക് പോകവേയാണ് അപകടമുണ്ടായതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.