തിരുവനന്തപുരം: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ബി.എസ്.എൻ.എൽ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി രഹ്ന ഫാത്തിമ. സ്ഥലം മാറ്റം തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് കമ്പനി നൽകിയ വിശദീകരണമെന്നും ഇക്കാര്യത്തിൽ താൻ തൃപ്തയാണെന്നും ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഹ്ന വ്യക്തമാക്കി.
''ആദ്യം രവിപുരത്തേക്കായിരുന്നു ട്രാൻസ്ഫർ. പിന്നീട് പാലാരിവട്ടത്തേക്ക്. ഇത് രണ്ടുമല്ല, ആദ്യ ജോലി ചെയ്തിടത്ത് ആണെങ്കിലും സന്തോഷം മാത്രം. പിന്നെ ഇതിലും വലിയൊരു ട്രാൻസ്ഫർ വരാനിരിക്കുന്നതേ ഉള്ളൂ. അപ്പോൾ എനിക്ക് പണി തന്നെന്ന് പറഞ്ഞ് കുറേ വർഗീയ കോമരങ്ങൾക്കും സദാചാരവാദികൾക്കും സന്തോഷിക്കാം. അതുകൊണ്ട് ഞാൻ തത്കാലം ഇക്കാര്യം വെളിപ്പെടുത്തുന്നില്ല"- രഹ്ന പറഞ്ഞു.