തൃശൂർ: കഴിഞ്ഞ ദിവസം തൃശൂരിലെ കനാറാ ബാങ്ക് എ.ടി.എം കവർച്ചയ്‌ക്ക് ശ്രമിച്ചവർ പൊലീസ് പിടിയിൽ. കാസർകോട് സ്വദേശി മെഹ്‌റൂഫ്, കോട്ടയം സ്വദേശി സനീഷ് എന്നിവരാണ് പിടിയിലായത്.പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാനായിരുന്നു കവർച്ചാശ്രമമെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തൃശൂരിലെ ഫ്രൂട്‌സ് കടയിലെ ജീവനക്കാരാണ്.
പ്രതികളിലൊരാൾ കവർച്ചാ സമയത്ത് നടത്തിയ ഫോൺസംഭാഷണമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിലും പ്രതികളുടെ മുഖം പതിഞ്ഞിരുന്നു.സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ കവർച്ചാ സംഘത്തെ പിടികൂടാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി.