ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2018 - 20ലെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സംയുക്തമായി നവംബർ രണ്ടിന് ഡെസ്‌പ്ളെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ (1800 E. Oakton St. Desplains) നടത്തും. പൊതുസമ്മേളനത്തിൽ ഇല്ലിനോയിലെ എട്ടാം ഡിസ്ട്രിക്ടിൽ നിന്നുല്ള സെനറ്റർ റാം വില്ലിവളം മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കൾ ആശംസകൾ നേരും. പൊതുസമ്മേളനത്തോടൊപ്പം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുമെന്ന് കോർഡിനേറ്ററായ ലീല ജോസഫും പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടനും സെക്രട്ടറി ജോഷി വള്ളിക്കളവും അറിയിച്ചു. ന്നു.