കുണ്ടറ: കുരീപ്പള്ളി മൊയ്ദീൻമുക്കിൽ സി.എസ്.ഐ പള്ളിക്ക് എതിർവശത്തെ 'ഇന്ത്യ വൺ" എ.ടി.എം കൗണ്ടറിൽ ചൊവ്വാഴ്ച രാത്രി മോഷണ ശ്രമം നടന്നു. ഇന്നലെ രാവിലെ എ.ട.എം കൗണ്ടർ വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് വിവരം കുണ്ടറ പൊലീസിൽ അറിയിച്ചത്.
ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ പണം നഷ്ടമായില്ല. 1,61,000 രൂപ എ.ടി.എമ്മിൽ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. രാത്രി 12.30 ഓടെ ബൈക്കിൽ എത്തിയ ഒരാൾ എ.ടി.എമ്മിലേക്ക് കയറുന്നതിന്റെ സി.സി ടി.വി ദൃശ്യം സമീപത്തെ സ്ഥാപനത്തിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മിലെ കാമറകൾ മുകളിലേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു. കാമറകളുടെ ഡി.വി.ആർ നഷ്ടമായിട്ടുണ്ട്.