rahna-fathima

കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായി രഹ്ന ഫാത്തിമയുടെ വീട് അടിച്ച് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബി.ജെ.പി കടവന്ത്ര ഏരിയാ പ്രസിഡന്റ് ബിജുവിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല സന്ദർശനത്തിനെത്തിയതിന് പിന്നാലെ ബി.എസ്.എൻ.എൽ ജീവനക്കാരിയായ രഹ്നയുടെ പനമ്പള്ളി നഗറിലെ ക്വാർട്ടേഴ്സിലെ വീടാണ് തകർത്തത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.