തിരുവനന്തപുരം : സന്തോഷ് ട്രോക്കി നേടിയ കേരള ടീമിന്റെ പരിശീലകൻ ഐ ലീഗ് ക്ളബ് ഗോകുലം എഫ്.സിയുടെ സഹപരിശീലകനായി ചേർന്നു. സ്പോർട്സ് കൗൺസിൽ കോച്ചായ സതീവൻ ബാലൻ പ്രത്യേക അനുമതിയോടെയാണ് ഗോകുലത്തിലെത്തിയത്. കേരള, കലിക്കറ്റ് യൂണിവേഴ്സിറ്റികളെയും പരിശീലിപ്പിച്ചിട്ടുണ്ട്.